Home News വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫിയുടെ രണ്ടാം റൗണ്ടില്‍ നിധീഷ് കൃഷ്ണന്‍, മലയാളികള്‍ക്ക് അഭിമാനം!

വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫിയുടെ രണ്ടാം റൗണ്ടില്‍ നിധീഷ് കൃഷ്ണന്‍, മലയാളികള്‍ക്ക് അഭിമാനം!

734
0
Google search engine

വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫിയുടെ ജനറല്‍ ന്യൂസ് രണ്ടാം റൗണ്ടില്‍ നിധിന്‍ കൃഷ്ണന്റെ ചിത്രവും. ലോകത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി പുരസ്‌ക്കാരമാണിത്. ആകെ 6 റൗണ്ടുകളാണുള്ളത്. ഇത് സംബന്ധിച്ച അറിയിപ്പ് നിധിന് ലഭിച്ചു. സുപ്രഭാതം പത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫറാണ് നിധീഷ് കൃഷ്ണന്‍. വയനാട് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും കണ്ടിറങ്ങി പൊട്ടിക്കരയുന്ന വേല്‍മുരുകന്റെ അമ്മ കണ്ണമ്മാളിന്റേതായിരുന്നു ചിത്രം. ഈ വര്‍ഷം 130 രാജ്യങ്ങളില്‍ നിന്നായി 4315 ഫോട്ടോഗ്രാഫര്‍മാരുടെ 74,470 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഏപ്രില്‍ 15-നാണ് വേള്‍ഡ് പ്രസ് ഫോട്ടോ അവര്‍ഡ് വിജയികളെ പ്രഖ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here