Home News ഒപ്പോ എഫ്19 പ്രോ +5ജിയുടെയും എഫ്19 പ്രോയുടെയും വില്‍പ്പന ആരംഭിച്ചു

ഒപ്പോ എഫ്19 പ്രോ +5ജിയുടെയും എഫ്19 പ്രോയുടെയും വില്‍പ്പന ആരംഭിച്ചു

450
0
Google search engine

പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ ഏറ്റവും പുതിയ എഫ്19 പ്രോ +5ജിയുംഎഫ്19 പ്രോയും വിപണിയിലെത്തി. മാര്‍ച്ച് 17 മുതല്‍ ഇവയുടെ വില്‍പ്പന ആരംഭിച്ചു. എഫ് ശ്രണിയുടെ പാരമ്പര്യംനിലനിര്‍ത്തി വ്യക്തിഗത സ്‌റ്റൈലും വേഗവും മികച്ച സാങ്കേതികവിദ്യയും ട്രെന്‍ഡ് സെറ്റിങ് ലുക്കുമായാണ് എഫ്19പ്രോ +5ജിയും എഫ്19 പ്രോയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എഐ ഹൈലൈറ്റ് പോര്‍ട്രെയിറ്റ് വീഡിയോ, സ്മാര്‍ട്ട് 5ജി, 50 വാട്ട് ഫഌഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ്ഒപ്റ്റിമൈസര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട് എഫ്19 പ്രോ +5ജിയില്‍. ഇടത്തരം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെല്ലാം ഒന്നിക്കുന്നു.

എഫ്19 പ്രോ +5ജിയുടെ വില 25,990 രൂപയാണ്. എഫ്19 പ്രോയ്ക്ക് (8+128 ജിബി) 21,490 രൂപയും. എഫ്19 പ്രോ(8+256ജിബി)ക്ക് 23,490 രൂപയുമാണ്. ഒപ്പോ എഫ്19 പ്രോ പ്ലസ് 5ജി സ്‌പേസ് സില്‍വര്‍, ഫഌയിഡ് ബ്ലാക്ക്എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 8ജിബി റാമും 128 ജിബി സ്‌റ്റോറേജുമുണ്ട്. എല്ലാ പ്രധാനറീട്ടെയിലര്‍മാരിലും ആമസോണിലും ലഭ്യമാണ്. എഫ്19 പ്രോ പ്രധാന റീട്ടെയിലര്‍മാരിലും ആമസോണിലുംഫഌപ്പ്കാര്‍ട്ടിലും മറ്റ് പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഓഫറുകളോടെ ലഭ്യമാണ്.

അള്‍ട്രാ തിന്‍ രൂപകല്‍പ്പനയിലുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് അളവുകള്‍. 173 ഗ്രാമാണ് ഭാരം. പിന്നിലെ ഒറ്റ പീസ് ക്വാഡ് ക്യാമറ ഒറ്റ പീസ് ഗൊറില്ല ഗ്ലാസ് 5 കൊണ്ട് കവര്‍ചെയ്തിരിക്കുന്നു. എഫ്എച്ച്ഡിയിലുള്ള വീഡിയോകള്‍ക്കും ഗെയിമുകള്‍ക്കും മികച്ച ക്ലാരിറ്റി ലഭിക്കുന്നു. സ്‌ക്രീന്‍ബോഡി അനുപാതം 90.8 ശതമാനമാണ്. വേഗമേറിയ ജീവിത ശൈലിയോട് പൊരുത്തപ്പെടാന്‍ 4310 എംഎഎച്ച്ബാറ്ററിയും 50 വാട്ട് ഫഌഷ് ചാര്‍ജ് സാങ്കേതിക വിദ്യയുമുണ്ട്. അഞ്ച് മിനിറ്റ് ചാര്‍ജിങ്ങില്‍ 5 മണിക്കൂര്‍ സംസാരസമയവും 3.5 മണിക്കൂര്‍ വീഡിയോ പ്ലേ സമയവും 1.5 മണിക്കൂര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗവും സാധ്യമാണ്. കളര്‍ഒഎസ് 11.1 ലാണ് ഒപ്പോ എഫ്19 പ്രോ +5ജി പ്രവര്‍ത്തിക്കുന്നത്. തികച്ചും കസ്റ്റമൈസ് ചെയ്ത, കാര്യക്ഷമമായ,ഇന്റലിജന്റ് ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഒഎസ് സുഗമവും കാര്യക്ഷമവുമായ അനുഭവം പകരുന്നു.മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 800യു പ്രോസസര്‍ ഉപകരണത്തിന് ശക്തി പകരുന്നു.

രണ്ടു ഫോണുകള്‍ക്കും വിവിധ തരത്തിലുള്ള ഫൈനാന്‍സ് ലഭ്യമാണ്. വിവിധ ഫൈനാന്‍സിങ് സ്ഥാപനങ്ങളുംബാങ്കുകളും ചേര്‍ന്ന് ക്യാഷ്ബാക്ക്, ഇഎംഐ പോലുള്ള ഓഫറുകളും ലഭ്യമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here