Home Canon കാനോണ്‍ ഇഒഎസ് ആര്‍ 6 ന്റെ കേരളത്തിലെ മുന്നൂറാമത്തെ വില്പന തൃശൂര്‍ ഫോട്ടോ ലിങ്കില്‍

കാനോണ്‍ ഇഒഎസ് ആര്‍ 6 ന്റെ കേരളത്തിലെ മുന്നൂറാമത്തെ വില്പന തൃശൂര്‍ ഫോട്ടോ ലിങ്കില്‍

616
0
Google search engine

കാനോണ്‍ ഇഒഎസ് ആര്‍ 6 ന്റെ കേരളത്തിലെ മുന്നൂറാമത്തെ ക്യാമറയുടെ വില്പന കാനോണ്‍ കമ്പനി തൃശൂര്‍ ഫോട്ടോ ലിങ്കില്‍ നടത്തി. 2020 ജൂലൈ 20നാണ് കാനോണ്‍ ഇഒഎസ് ആര്‍ 6 അനൗണ്‍സ് ചെയ്തത്. കൊറോണ സമയത്താണ് ഈ ക്യാമറ ലോഞ്ചു ചെയ്തതെങ്കിലും ഇതിനോടകം കേരളത്തില്‍ 300 പീസുകളാണ് വിറ്റഴിഞ്ഞു പോയത്. 301-ാമത്തെയും 302-ാമത്തെയും പീസുകളും ഇതോടൊപ്പം തന്നെ വില്പന നടത്തി. 

തൃശൂരിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ ഷിബു ജോര്‍ജ് ഷിലോണിയ അതിഥിയായിരുന്നു. 300-ാമത്തെ ക്യാമറ വില്പന ഫോട്ടോ ലിങ്ക് എം.ഡി എം.എ വിത്സണ്‍ നിര്‍വഹിച്ചു. 300-ല്‍ നിന്ന് മൂവായിരത്തിലേക്ക് കാനോണ്‍ ഇഒഎസ് ആര്‍ 6 ന്റെ വില്പന ഉയരട്ടെയെന്ന് അദ്ദേഹം ആശംസ പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന റെസലൂഷനുള്ള 20.1 മെഗാപിക്‌സല്‍ ഫുള്‍ ഫ്രെയിം സിഎം ഒ എസ് സെന്‍സറാണ് ഇഒഎസ് ആര്‍ 6-നുള്ളത്. വിവിധ തരം ലൈറ്റിംഗ് സാഹചര്യത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കുവാന്‍ ഇതിനു കഴിയും. അതു കൊണ്ട് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് പ്രിയങ്കരമായ ഒരു ക്യാമറയായി മാറിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here