Home News ഫോട്ടോവൈഡ് മാഗസിന്‍ 162-ാം ലക്കം വിപണിയില്‍

ഫോട്ടോവൈഡ് മാഗസിന്‍ 162-ാം ലക്കം വിപണിയില്‍

405
0
Google search engine

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മുടക്കമില്ലാതെ ഫോട്ടോവൈഡ് മാഗസിന്‍ 162-ാം ലക്കം (മെയ് 2021) വിപണിയിലെത്തി. വരിക്കാര്‍ക്ക് കൃത്യമായി തന്നെ ഒന്നാം തീയതി തന്നെ അയച്ചു തുടങ്ങിയിട്ടുണ്ട്. വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫിയിലെ സമ്മാനാര്‍ഹിതമായ ചിത്രങ്ങളാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി. കോവിഡിനെ ഫോട്ടോഗ്രാഫാക്കി മാറ്റിയ നിരവധി കാഴ്ചകള്‍ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നു. ഓരോ ചിത്രത്തിനു പിന്നിലെയും കഥകള്‍, ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവയടക്കം സമഗ്രമായി തന്നെ പ്രസ് ഫോട്ടോഗ്രാഫിയുടെ അഗ്രഗണ്യമായ അവാര്‍ഡിനെ ഫോട്ടോവൈഡ് അവതരിപ്പിച്ചിരിക്കുന്നു.

ക്യാമറ വിഭാഗത്തില്‍ ക്യാനോണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആര്‍ 3-യെക്കുറിച്ചും ഫ്യൂജിയുടെ എക്‌സ്ഇ 4-നെക്കുറിച്ചും സോണിയുടെ എ1-നെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബി. ചന്ദ്രകുമാറും കേരളകൗമുദി തൃശൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫറുമായ റാഫി ദേവസ്യയുമായുള്ള അഭിമുഖം ലോകഫോട്ടോഗ്രാഫിയുടെ നേച്വര്‍ ഫോട്ടോഗ്രാഫര്‍ ക്ലൈഡ് ബുച്ചര്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കൂടാതെ പതിവ് പംക്തികളും.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here