നിക്കോണിന്റെ AF-S Nikkor 180–400mm F4R TC1.4 FL ED VR ലെന്‍സിനായുള്ള ഓര്‍ഡറുകള്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്നു കമ്പനി അറിയിച്ചു. എന്നാല്‍, നിര്‍ദ്ദിഷ്ട ക്യാമറകളോ ലെന്‍സുകളോ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് നിക്കോണ്‍ പ്രതികരിക്കുന്നില്ല. പക്ഷേ, കഴിഞ്ഞ രണ്ട് മാസമായി വിവിധ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറകളും എഫ് മൗണ്ട് ലെന്‍സുകളും റീട്ടെയിലര്‍മാരുടെ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. നിക്കോണ്‍ അതിന്റെ ഡിഎസ്എല്‍ആര്‍ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വേഗത്തില്‍ മാറുന്നതായി സൂചിപ്പിക്കുന്നതാണിത്. എന്നാല്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
എ.എഫ്എസ് നിക്കോര്‍ 180-400 എംഎം എഫ് 4 ആര്‍ ടിസി 1.4 എഫ്എല്‍ ഇഡി വിആര്‍ ലെന്‍സ് ആദ്യമായി 2018 ജനുവരിയിലാണ് പുറത്തിറങ്ങിയത്. ഈ ഇഡി ലെന്‍സിന് 12,000 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില. ഈ ലെന്‍സിനുള്ള ഓര്‍ഡറുകള്‍ നിര്‍ത്തുന്നത് താല്‍ക്കാലികമോ ശാശ്വതമോ എന്ന് വ്യക്തമല്ല. വാസ്തവത്തില്‍, നിക്കോണ്‍ ജപ്പാന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തോന്നുന്നു. അവര്‍ പറയുന്നത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നുവെന്നാണ്. കൂടാതെ, ഡെലിവറി സമയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും കഴിയുന്നില്ല. അതു കൊണ്ട് തന്നെ ഓര്‍ഡറുകളുടെ പുനരാരംഭിക്കല്‍ സമയം സ്ഥിരീകരിച്ചാലുടന്‍ വീണ്ടും അറിയിക്കുമെന്നു നിക്കോണ്‍ ജപ്പാന്‍ പറയുന്നു.
ഓണ്‍ലൈന്‍ സ്‌റ്റോറുകളായ അഡോറമ, ബി & എച്ച്, വെക്‌സ് എന്നിവ നോക്കിയാല്‍, 180-400 എംഎം എഫ് 4 ആര്‍ ടിസി 1.4 എഫ്എല്‍ ഇഡി വിആര്‍ ലെന്‍സ് ബോര്‍ഡിലുടനീളം ബാക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. വെക്‌സ് മാത്രമാണ് ഓര്‍ഡറുകള്‍ക്കായി ഏതെങ്കിലും തരത്തിലുള്ള ടൈംലൈന്‍ നല്‍കുന്നത്, ‘ഡെലിവറി സാധാരണയായി 4 ആഴ്ചയെങ്കിലും സമയം എടുക്കും’ എന്ന് അവര്‍ പറയുന്നു. എന്നാല്‍ ഏത് നിമിഷം വേണമെങ്കിലും ഇത് ക്യാന്‍സല്‍ ചെയ്യാമെന്നതാണ് സ്ഥിതി.