Home News ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ ശിവൻ യാത്രയായി

ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ ശിവൻ യാത്രയായി

349
0
Google search engine

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ ശിവൻ തന്റെ 89 വർഷം നീണ്ട ജീവിതത്തിന് കട്ട് പറഞ്ഞു. തിരുവനന്തപുരം പോങ്ങുംമൂടുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജൂൺ 24ന് പുലർച്ചേയുണ്ടായ ഹൃദയസ്തംഭനമാണ് കാരണം. തിവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും ആദ്യ പ്രസ്‌ ഫോട്ടോഗ്രാഫർ ആയിരുന്നു ശിവൻ. സിനിമാട്ടോഗ്രാഫർ എന്ന നിലയിലും സിനിമാ സംവിധായകൻ എന്ന നിലയിലും മൂന്ന് ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച സിനിമാട്ടോഗ്രാഫർമാരും സംവിധായകരുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്. സരിത രാജീവ് മകളും ചന്ദ്രമണി ശിവൻ ഭാര്യയുമാണ്.

Detailed Report in July Issue Fotowide Magazine

LEAVE A REPLY

Please enter your comment!
Please enter your name here