Home News നിക്കോണ്‍ ഇസഡ് എഫ്‌സി ക്യാമറയുടെ ചിത്രങ്ങള്‍ പുറത്ത്

നിക്കോണ്‍ ഇസഡ് എഫ്‌സി ക്യാമറയുടെ ചിത്രങ്ങള്‍ പുറത്ത്

400
0
Google search engine

പുതിയ നിക്കോണ്‍ ഇസഡ് എഫ്‌സി റെട്രോസ്‌റ്റൈല്‍ എപിഎസ്‌സി മിറര്‍ലെസ്സ് ഇസഡ്മൗണ്ട് ക്യാമറ വൈകാതെ പുറത്തിറങ്ങും. 
അതിനു മുന്നേ ചിത്രങ്ങള്‍ ചോര്‍ത്തി നിക്കോണ്‍ റൂമേഴ്‌സ് പുറത്താക്കി. ക്യാമറ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. എന്നാല്‍ പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണമില്ല. ജപ്പാനിലെ ഒളിമ്പിക്‌സിന് മുന്നോടിയായി നിരവധി ക്യാമറകളും ആക്‌സസ്സറീസുകളും പുറത്തിറങ്ങാനിരുന്നതാണ്. എന്നാല്‍, വിദേശികളെ ഒളിമ്പിക്‌സ് മേളകളില്‍ പങ്കെടുപ്പിക്കാതിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ നിറം കെടുത്തും. ഈയൊരു സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ഈ മിറര്‍ലെസ് പുറത്തിറക്കണോയെന്നും ആലോചനയുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Nikon Z fc body
Nikon Z fc 16-50 SL lens kit
Nikon Z fc 28mm special edition kit
എന്നിവയും ഒപ്പമിറങ്ങുമെന്നാണ് സൂചന. നിക്കോണ്‍ ഇസഡ് എഫ്‌സി 28 എംഎം സ്‌പെഷ്യല്‍ എഡിഷന്‍ കിറ്റും പുറത്തിറങ്ങുന്നുണ്ട്. 
നിക്കോണ്‍ ഇസഡ് എഫ്‌സി വെള്ള, സ്വാഭാവികമായ ചാരനിറം, സാന്‍ഡ് ബീജ്, കോറല്‍ പിങ്ക്, പച്ച, ആംബര്‍ ബ്രൗണ്‍ നിറങ്ങളില്‍ ക്യാമറ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here