Home News ഇതാണ് കാമിലേ സില്‍വി, മഹാനായ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫറുടെ ജീവിതമറിയാം

ഇതാണ് കാമിലേ സില്‍വി, മഹാനായ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫറുടെ ജീവിതമറിയാം

362
0
Google search engine

പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹാനായ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫര്‍ എന്ന് ലോകം വിശേഷിപ്പിക്കുന്ന പ്രതിഭാശാലിയാണ് കാമിലേ സില്‍വി. 1837 മാര്‍ച്ച് 18ന് ഫ്രാന്‍സിലാണ് അദ്ദേഹത്തിന്റെ ജനനം. കാമിലേ ലിയോണ്‍ ലൂയിസ് സില്‍വി എന്നതാണ് മുഴുവന്‍ പേര്. വടക്കന്‍ ഫ്രാന്‍സിലെ നോഗന്റ് – ലെ റോട്രൂ എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഫോട്ടോഗ്രാഫിയുടെ ജന്മദേശമായ ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന ആദ്യകാലത്തുതന്നെ അദ്ദേഹം ഫോട്ടോഗ്രാഫിയില്‍ ആകൃഷ്ടനായിരുന്നു. വിദ്യാഭ്യാസകാലത്തെക്കുറിച്ച് ചരിത്ര രേഖകളില്‍ ഒന്നും ലഭ്യമല്ല. വലിയ സുഹൃദ്ബന്ധമുള്ള കാമിലേ സില്‍വിയുടെ സംഘത്തില്‍ ഫോട്ടോഗ്രാഫര്‍മാരും അതായത് ആദ്യകാല ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെട്ടിരുന്നു. അവരുടെ സ്വാധീനത്തില്‍ നിന്നുമാണ് കാമിലേ സില്‍വി ഫോട്ടോഗ്രാഫി രംഗത്ത് എത്തുന്നത്.

അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ ഗുഡ് സ്റ്റേവ് ലീ ഗ്രേയില്‍ നിന്നുമാണ് പലരും ഫോട്ടോഗ്രാഫി പഠിച്ചത്. 1850 മുതല്‍ 1860 കാലഘട്ടം എന്നത് ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം ഒരു ശൈശവ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.ഇക്കാലത്ത് ഫോട്ടോഗ്രാഫി പ്രോസസ്സുകള്‍ പ്രചാരത്തില്‍ വരുന്നത് തന്നെ വളരെ സാവകാശമായിരുന്നു. ക്യാമറ എന്നത് ഒരു വലിയ ഉപകരണവും, അതില്‍ ഉപയോഗിക്കുന്ന പ്ലേറ്റുകളും അത് പ്രോസസ്സ് ചെയ്യുവാനുള്ള രാസവസ്തുക്കളും അപൂര്‍വ്വമായി ലഭിക്കുന്ന ഒരു കാലം. ഇക്കാലത്ത് ഫോട്ടോഗ്രാഫി രംഗത്ത് പ്രവേശിച്ചവര്‍ എല്ലാവരും മറ്റ് മേഖലകളില്‍ പ്രാവീണ്യം നേടിയവരുമായിരുന്നു. വലിയ പ്രതിഭാശാലികളായ വ്യക്തി കള്‍ മാത്രം കടന്നു വരുന്ന ഒരു രംഗമായിരുന്നു ഫോട്ടോഗ്രാഫി. കാമിലേ സില്‍വിയുടെ അടുത്ത സുഹൃത്ത് ഒളീംപ് അഗഡോ അക്കാലത്തെ ഫ്രഞ്ച് -സ്പാനിഷ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ഒളീംപ് അഗഡോ ഫോട്ടോഗ്രാഫി പഠിച്ചത് ഗുഡ് സ്റ്റേവ് ലീ ഗ്രേയില്‍ നിന്നുമാണ്. 

കൂടുതല്‍ വായനയ്ക്ക് 2021 ജൂലൈ ലക്കം ഫോട്ടോവൈഡ് മാഗസിന്‍ കാണുക. ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here