മണ്‍സൂണ്‍ ഫോട്ടോഗ്രാഫി കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു കൊണ്ട് ജൂലൈ ലക്കം ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍. നിരവധി പുതിയ ഉത്പന്നങ്ങള്‍, ട്യൂട്ടോറിയലുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലക്കത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ജേതാവ് എമിലിയോ മൊറനാറ്റിയെ പരിചയപ്പെടുത്തുന്നു. ഇതാദ്യമായി കോവിഡിനെ തുടര്‍ന്ന് ഫോട്ടോവൈഡ് മാഗസിന്‍ ക്യാമറക്ലബ് അംഗങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായത്തിന്റെ റിപ്പോര്‍ട്ടും വിശദാംശങ്ങളും ഈ ലക്കത്തില്‍ വായിക്കാം. മറക്കാനാവത്തവരുടെ പംക്തിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. മലയാളമനോരമ മുന്‍ ഫോട്ടോഗ്രാഫര്‍ ജയിംസ് ആര്‍പ്പൂക്കരയുമായി ബി. ചന്ദ്രകുമാര്‍ നടത്തിയ സംഭാഷണം എന്നിവയും ഈ ലക്കത്തിന്റെ പ്രത്യേകതയാണ്.
ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012