ക്യാനോണ്‍ ആര്‍എഫ് മൗണ്ട് മിറര്‍ലെസ് ക്യാമറ സിസ്റ്റങ്ങള്‍ക്കായി യോങ്‌നുവോ പുതിയ 85എംഎം എഫ്1.8ആര്‍ ലെന്‍സ് പുറത്തിറക്കി. സോണി ഇ മൗണ്ട് ക്യാമറ സിസ്റ്റങ്ങള്‍ക്കായുള്ള കമ്പനിയുടെ 85എംഎം എഫ്1.8എസ് ഡിഎഫ് ഡിഎസ്എം ലെന്‍സിന് സമാനമാണ് ഈ ലെന്‍സ്. എട്ട് ഗ്രൂപ്പുകളിലായി ഒന്‍പത് ഘടകങ്ങളാല്‍ നിര്‍മ്മിച്ച ലെന്‍സിന് ഏഴ് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ആണ് ഉള്ളത്. കുറഞ്ഞ ഫോക്കസിംഗ് ദൂരം 80 എംഎം (31.5 ഇഞ്ച്) ആണ്. ക്യാനോണിന്റെ സ്വന്തം ആര്‍എഫ് ലെന്‍സുകള്‍ പോലെ, അപ്പര്‍ച്ചര്‍, ഐഎസ്ഒ, ഷട്ടര്‍ സ്പീഡ് എന്നിവയെ നിയന്ത്രിക്കാവുന്നതും മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്നതുമായ കണ്‍ട്രോള്‍ റിംഗ് ഇത് ഉള്‍ക്കൊള്ളുന്നു. ഈ റിംഗില്‍ ഹാര്‍ഡ് സ്‌റ്റോപ്പുകള്‍ വേണോ വേണ്ടയോ എന്ന് നിയന്ത്രിക്കുന്നതിന് ഒരു ‘ക്ലിക്ക് / ഡിക്ലിക്ക്’ ബട്ടണും ഉണ്ട്.

ഓട്ടോഫോക്കസ് നയിക്കുന്നത് യോങ്‌നുവോയുടെ ഡിജിറ്റല്‍ സ്‌റ്റെപ്പിംഗ് മോട്ടോറാണ്, ലെന്‍സിന്റെ കാലാവസ്ഥാ പ്രൂഫ് കൃത്യമായി യോങ്‌നുവോ വിശദീകരിക്കുന്നില്ലെങ്കിലും, മൗണ്ടില്‍ ഒരു ഗ്യാസ്‌ക്കറ്റ് ഉണ്ട്, ഇത് ഒരു ക്യാമറ ബോഡിയില്‍ ഘടിപ്പിക്കുമ്പോള്‍ കുറച്ചുകൂടി സംരക്ഷണം നല്‍കുന്നു. ഫേംവെയര്‍ അപ്‌ഡേറ്റുചെയ്യാന്‍ ഉപയോഗിക്കുന്ന ലെന്‍സില്‍ ഒരു യുഎസ്ബിസി പോര്‍ട്ടും ഉണ്ട്. ലെന്‍സ് ഏകദേശം 67 എംഎം (2.52 ഇഞ്ച്) വ്യാസവും 88 എംഎം (3.46 ഇഞ്ച്) നീളവും 380 ഗ്രാം (.84 പൗണ്ട്) തൂക്കവും കണക്കാക്കുന്നു.

ഈ ലെന്‍സ് ആമസോണില്‍ 398 ഡോളറിന് ലഭ്യമാണ്. ഫ്രണ്ട് / റിയര്‍ ലെന്‍സ് ക്യാപ്‌സ്, ലെന്‍സ് ഹുഡ് എന്നിവയുമായാണ് ഇത് വരുന്നത്.