Z9 മിറര്‍ലെസ് ക്യാമറയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയിലൂടെ നിക്കോണ്‍ പുറത്തുവിട്ടു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചെറിയ വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ക്യാമറയുടെ പിന്‍വശത്തെ ആദ്യ ദൃശ്യം ഇതിലൂടെ വ്യക്തമാണ്. ജൂലൈയില്‍, 2020 ജപ്പാനിലെ ടോക്കിയോയില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സില്‍, നിക്കോണ്‍ Z9 ന്റെ പിന്‍ഭാഗത്തെ ആദ്യ കാഴ്ച വെളിപ്പെട്ടിരുന്നു. ഈ ചിത്രങ്ങള്‍ വരാനിരിക്കുന്ന Z9 ക്യാമറയുടെ ബട്ടണ്‍ ലേ ഔട്ടും ഫിസിക്കല്‍ ഇന്റര്‍ഫേസും കാണിക്കുന്നു. ക്യാമറയുടെ പുറകിലുള്ള ലൈവ് വ്യൂ ഡിസ്‌പ്ലേ ഇതിന്റെ ഭാഗമായിരുന്നു.
2020 ടോക്കിയോ ഒളിമ്പിക്‌സില്‍ Z9 ന്റെ ഫോട്ടോയില്‍ ഡിസ്‌പ്ലേയുടെ ചുറ്റളവില്‍ ഉപയോഗിച്ച കറുത്ത ടാപ്പ് കാണാം. Z9- ന്റെ എല്ലാ ഫോട്ടോകളിലും, പിന്‍ സ്‌ക്രീനില്‍ ഡിസ്‌പ്ലേയുടെ മുഴുവന്‍ ചുറ്റളവും ഉള്‍ക്കൊള്ളുന്ന ഗഫര്‍ ടേപ്പ് കാണാമായിരുന്നു. ഡ്യുവല്‍ പിവറ്റിംഗ് ഡിസ്‌പ്ലേ മറയ്ക്കാനാണ് ഇത് ചെയ്തതെന്ന് ഈ ടീസര്‍ വീഡിയോ വ്യക്തമാക്കുന്നു. ഈ പുതിയ ടീസര്‍ വീഡിയോ രണ്ട് ദിശകളിലേക്കും ഡിസ്‌പ്ലേയ്ക്ക് എത്ര ദൂരം തിരിക്കാനാകുമെന്ന് കൃത്യമായി കാണിക്കുന്നില്ല, പക്ഷേ ലാന്‍ഡ്സ്‌കേപ്പ്, പോര്‍ട്രെയിറ്റ് ഓറിയന്റേഷനുകളില്‍ കുറച്ച് സെന്റിമീറ്ററെങ്കിലും ചെരിയാന്‍ ഇതിന് കഴിയുമെന്ന് വ്യക്തമാണ്.