രെജി ഭാസ്കറിനെ ഗോഡോക്സിന്റെ മെന്ററായി തിരഞ്ഞെടുത്തു

0
709

ഫാഷൻ , അഡ്വർടൈസിംഗ്, വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ രെജി ഭാസ്കറിനെ ഗോഡോക്സ് അവരുടെ മെന്ററായി തിരഞ്ഞെടുത്തു.
നിലവിൽ രെജി കാനോണിൻ്റെ മെൻ്ററാണ്. രെജി ഭാസ്കറിന്റെ സേവനം ഫോട്ടോഗ്രാഫർമാർക്ക് ഒരു മുതൽക്കുട്ടായിരിക്കും. ഫോട്ടോവൈഡിന്റെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ രണ്ടു എപ്പിസോഡുകളിൽ രെജി ഭാസ്കറിന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ പങ്കു വെച്ചിരുന്നു. നികിതയാണ് ഗോഡോക്സിന്റെ ഇന്ത്യയിലെ പ്രമുഖ ഡിസ്ട്രിബ്യൂട്ടേഴ്സ്. ഗോഡോക്സിന്റെ സർവീസ് സെന്ററും കേരളത്തിലുണ്ട്. നികിത ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോട്ടോഗ്രാഫിയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധേയരാണ്.

നികിത പ്രതിനിധീകരിക്കുന്ന ഗോഡോക്സ് ബ്രാന്റുകൾക്കെല്ലാം ശക്തമായ റീട്ടെയിൽ സ്റ്റോറുകൾ, സർവീസ് സെന്ററുകൾ, കാര്യക്ഷമമായി വിതരണം ചെയ്യാൻ സഹായിക്കുന്ന കേന്ദ്ര ഓഫീസുകൾ എല്ലാമുണ്ട്. വില്പനാനന്തര സേവനത്തിനും ഉപേഭാക്ത കണക്ഷനുകൾക്കുമായി ഗോഡോക്സ് പരിശ്രമിക്കുന്നു. ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫി എക്യുപ്മെന്റ്സുകൾ വിതരണം ചെയ്യുവാൻ നികിത ഡിസ്ട്രിബ്യൂട്ടേഴ്സിന് കഴിയുന്നു.

ഗോഡോക്സിന്റെ മെന്ററായി തിരഞ്ഞെടുത്ത രെജി ഭാസ്കർക്ക് ഗോഡോക്സിന്റെ ഫോട്ടോഗ്രാഫി ഉല്പന്നങ്ങളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് വിശകലനം ചെയ്തു കൊടുക്കുവാൻ ഭാവിയിൽ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here