Home News സിനിമാ കാഴ്ചയ്ക്ക് മിഴിവേകാന്‍ 8K സിനിമ ക്യാമറ ലിമിറ്റഡ് എഡിഷന്‍ റെഡ് വി റാപ്റ്റര്‍ കേരളത്തിലും

സിനിമാ കാഴ്ചയ്ക്ക് മിഴിവേകാന്‍ 8K സിനിമ ക്യാമറ ലിമിറ്റഡ് എഡിഷന്‍ റെഡ് വി റാപ്റ്റര്‍ കേരളത്തിലും

585
0
Google search engine

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാന്‍ റെഡ് വി റാപ്റ്റര്‍ കേരളത്തിലെത്തി. റെഡ് ഡിജിറ്റല്‍ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്‍റെ വൈറ്റ് കളര്‍ സ്റ്റോംട്രൂപ്പര്‍ സ്പെഷ്യല്‍ എഡിഷനാണ് എത്തിയിരിക്കുന്നത്.

ഡെയര്‍ പിക്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ധീരജ് പള്ളിയിലാണ് കേരളത്തില്‍ ക്യാമറ അവതരിപ്പിച്ചത്.

നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8K-യുടെ വരവ്. ഇത് വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. ഏറ്റവും വേഗതയേറിയ സ്കാന്‍ ടൈം ഉള്ള സിനിമാ ക്യാമറയെന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ഈ പുതിയ ക്യാമറയില്‍ ചിത്രീകരിക്കാന്‍ കഴിയും. മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്ബോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കുന്നു.

8K റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സറാണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. 17+ ഉയര്‍ന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളര്‍ സയന്‍സ്, തെര്‍മല്‍ മെക്കാനിസം എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz, സ്ട്രയിറ്റ് മൊബൈല്‍ ട്രാന്‍സ്മിഷന്‍ ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഈ ക്യാമറയിലുണ്ട്.

പ്രൊഫഷണല്‍ സിനിമ ക്യാമറയുടെ നിര്‍മാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്ബനി ഈ പുതിയ ക്യാമറ 2021 -ലെ ആരംഭത്തില്‍ അവതരിപ്പിക്കേണ്ടതായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചിപ്പ് നിര്‍മ്മാണം നിലച്ചതിനെ തുടര്‍ന്നാണ് ക്യാമറയുടെ വിപണനവും വൈകിയതെന്ന് കമ്ബനി അറിയിച്ചു. ഡെയര്‍ പിക്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ധീരജ് റെഡ് കമ്ബനി പ്രസിഡന്‍റും ഉടമയുമായ ജെറെഡ് ലാന്‍ഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ എഡിഷന്‍ ക്യാമറ കേരളത്തിലേക്കെത്തിയത്.

തെന്നിന്ത്യയില്‍ ആദ്യ 8K ക്യാമറയായ വെപണ്‍ (Weapon),ഏഷ്യയിലെ ആദ്യ komodo 6K എന്നിവ കേരളത്തില്‍ അവതരിപ്പിച്ചതും ഡെയര്‍ പിക്ചേഴ്സ് ആണ്. നായകന്‍റെ ഇന്‍ട്രോ സീനുകള്‍, പരസ്യ ചിത്രങ്ങള്‍, മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രീകരിക്കാനായി നിലവില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമായിരുന്നു ക്യാമറകള്‍ വരുത്തിയിരുന്നത്.

ഭാരമേറിയ, വയറുകള്‍ നിറഞ്ഞ, റെസൊല്യൂഷനും കളര്‍ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകള്‍ക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കല്‍ ഇമേജിങ് അഡ്വൈസര്‍ കൂടിയായ ധീരജ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here