Home News ഫ്യൂജിഫിലിം ഇന്ത്യ, തൃശ്ശൂരില്‍ ക്യാമറകള്‍ക്കായുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു

ഫ്യൂജിഫിലിം ഇന്ത്യ, തൃശ്ശൂരില്‍ ക്യാമറകള്‍ക്കായുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു

628
0
Google search engine

ഫോട്ടോഗ്രാഫി ഉപകരണങ്ങളിലും ഇലക്ട്രോണിക് ഇമേജിലും മുന്‍ നിരക്കാരായ ഫ്യൂജി ഫിലിം ഇന്ത്യ കേരളത്തില്‍ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇന്‍സ്റ്റാക്‌സ് (ഫ്യൂജി ഫിലിം വിപണനം ചെയ്യുന്ന ഇന്‍സ്റ്റന്റ് സ്റ്റില്‍ ക്യാമറകളുടെയും ഇന്‍സ്റ്റന്റ് ഫിലിമുകളുടെയും ഒരു ബ്രാന്‍ഡ് ആണ് ഇന്‍സ്റ്റാക്‌സ്. ഇന്‍സ്റ്റാക്‌സ് കളര്‍ ഫിലിം മിനി, വൈഡ് സ്‌ക്വയര്‍ ഫോര്‍മാറ്റുകളിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്‍സ്റ്റാക്‌സ് മോണോ ക്രോംമിനി, വൈഡ് ഫോര്‍മാറ്റുകളിലും ലഭ്യമാണ്.) ഉപഭോക്താക്കള്‍ക്ക് ഫ്യൂജി ഫിലിമിന്റെ ഫോട്ടോഗ്രാഫി ഉത്പന്നങ്ങളും ക്യാമറകളും പരീക്ഷിച്ചു നോക്കുവാനും, വാങ്ങുവാനും ഇവിടെ കഴിയും.

2022 ഫെബ്രുവരി 21 ന് ഫ്യൂജി ഫിലിം അതിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം തൃശ്ശൂര്‍ ഫോട്ടോ ലിങ്കിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓഫ് ലൈന്‍ വിപണിയിലേക്കുള്ള ഫ്യൂജി ഫിലിമിന്റെ വിപുലീകരണത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിന് പുറമെ ജയ്പൂര്‍ മാത്രമേ ഒരു എക്‌സ്‌ക്ലൂസീവ് ഷോ റൂം ഉള്ളൂ. കേരളത്തില്‍ ഒരു എക്‌സ്‌ക്ലൂസീവ് ഷോറൂമിന് പുറമെ ഇപ്പോള്‍ നിലവില്‍ 5 ഫ്‌ളാഗ് ഷിപ്പ് സ്റ്റോറുകളും ഉണ്ട്. വീഡിയോ ലിങ്ക് കണ്ണൂര്‍ , പാലക്കാട് ലംബൂസ്, തൃശൂര്‍ ഫോട്ടോ ലിങ്ക് , എറണാകുളം വീ ട്രേഡേഴ്‌സ്, തിരുവനന്തപുരം ബാബാസ് എന്നീ 5 സ്ഥലങ്ങളിലാണ് ഫ്‌ളാഗ് ഷിപ്പ് സ്റ്റോറുകള്‍ ഉള്ളത്. ഫ്യൂജി ഫിലിം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കോജി വാഡാ മുഖ്യാതിഥി ആയിരുന്നു.

‘1934 മുതല്‍ ഫ്യൂജിഫിലിം ഫോട്ടോഗ്രാഫിയുടെ പര്യായമാണ്. വിശാലമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍. ഞങ്ങളുടെ ഒപ്റ്റിക്കല്‍ ഉപകരണങ്ങളും ഇലക്ട്രോണിക് ഇമേജിംഗ് ഡിപ്പാര്‍ട്ട്മെന്റും ഇന്ത്യയില്‍ വളരെ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്, കൂടാതെ ഫോട്ടോഗ്രാഫിക്ക് ഫ്യൂജിഫിലിമിനെ അവരുടെ പ്രാഥമിക ഉപാധിയായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഫ്യൂജിഫിലിം ഇന്ത്യയുടെ പ്രധാന വിപണിയായ കേരളത്തില്‍, ആദ്യത്തേതും എക്സ്‌ക്ലൂസീവ് ആയതുമായ സ്റ്റോര്‍, ഞങ്ങളുടെ ക്യാമറകളെ ഞങ്ങളുടെ ഉപഭോക്താക്കളുള്ളിടത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലെ മറ്റൊരു നാഴികക്കല്ല് ആണ്. അവര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ മൂല്യം കൂട്ടുന്നതും ഞങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കില്ല! ലോഞ്ച് ചടങ്ങില്‍ സംസാരിച്ച ഫ്യൂജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കോജി വാഡ പറഞ്ഞു.

ഞങ്ങളുടെ ക്യാമറ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കള്‍ വളരെയധികം സ്‌നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ ജി എഫ് എക്‌സ് സീരീസില്‍ നിന്നുള്ള വലുതും ഇടത്തരവുമായ ക്യാമറകളിലും, പുതിയ കാലത്തെ ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍മാര്‍ ഞങ്ങളുടെ എക്സ്-സീരീസ് ക്യാമറകളിലും സംതൃപ്തരാണ് . തൃശ്ശൂരിലെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ ഇതിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുകയും ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ടച്ച് ആന്‍ഡ് ഫീല്‍ സ്റ്റോറിലൂടെ ഉപഭോക്താവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു എന്ന് ഫ്യൂജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഒപ്റ്റിക്കല്‍ ഡിവൈസസ് ആന്‍ഡ് ഇന്‍സ്റ്റാക്സ് ഡിവിഷന്‍ ഇഐഡി ജനറല്‍ മാനേജര്‍ അരുണ്‍ ബാബു പറഞ്ഞു.

ജാപ്പനീസ് അഡൈ്വസര്‍മാരായ മസാക്കി സെന്‍കോ, റിയോ കാനോ , ജനറല്‍ മാനേജര്‍ അരുണ്‍ ബാബു, നാഷണല്‍ സെയില്‍സ് മാനേജര്‍ രഞ്ജിത് സി, ഫോട്ടോ ലിങ്ക് മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കടുക് ഫെയിംസുകളായ ഫാദര്‍ ഗ്രിജോ വിന്‍സെന്റ് മുരിങ്ങാത്തേരി, ഫാദര്‍ പ്രതീഷ് കല്ലറക്കല്‍, ഫാദര്‍ ഫിഗോ ആലപ്പാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉല്‍ഘാടനം നിവ്വഹിച്ചത്.
എക്‌സ്‌ക്ലസീവ് ഷോറൂമില്‍ ഫ്യൂജി ഫിലിമിന്റെ പ്രൊഡക്ടുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അത് ടെസ്റ്റ് ചെയ്തു നോക്കുവാന്‍ കസ്റ്റമേഴ്‌സിന് സാധിക്കും. 1934 മുതല്‍ ഫോട്ടോഗ്രാഫിക് ഉപകരണങ്ങളുടെയും ഇമേജിംഗിന്റെയും മേഖലയില്‍ ലോകോത്തര നൂതന ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഫ്യൂജി ഫിലിം ഇന്ത്യ മുന്‍പന്തിയിലാണ്. എക്‌സ് & ജിഎഫ് എക്‌സ് സീരീസ് ക്യാമറകള്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍, വ്‌ലോഗര്‍മാര്‍, ക്രിയേറ്റീവ് ഫോട്ടോഗ്രാഫര്‍മാര്‍, വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍, ഫോട്ടോഗ്രാഫി താല്‍പ്പര്യമുള്ളവര്‍ തുടങ്ങി നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നു. ലോകമെമ്പാടും. ഇന്‍സ്റ്റന്റ് ക്യാമറകളുടെ ഇന്‍സ്റ്റാക്‌സ് ശ്രേണി ഇപ്പോള്‍ ജെന്‍ ഇസഡ്, മില്ലേനിയല്‍സ് എന്നിവയ്ക്കിടയിലുള്ള ശൈലി, പ്രവേശനക്ഷമത, തല്‍ക്ഷണ ഓര്‍മ്മകള്‍ എന്നിവയുടെ പര്യായമായി മാറിയിരിക്കുന്നു.
സ്റ്റോര്‍ ഒരു ഫുള്‍ റീട്ടെയില്‍ ഷോപ്പാണ്, കൂടാതെ എല്ലാ സേവനങ്ങളും റിപ്പയര്‍ സംബന്ധമായ ഉപഭോക്തൃ അന്വേഷണങ്ങളും കൊച്ചിയിലെ ഫ്യൂജിഫിലിം ഇന്ത്യയുടെ അംഗീകൃത സേവന കേന്ദ്രം തുടര്‍ന്നും പരിഹരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here