Home ARTICLES ഇന്റീരിയര്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് ഫോട്ടോവൈഡ് പുതിയ ലക്കത്തില്‍

ഇന്റീരിയര്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് ഫോട്ടോവൈഡ് പുതിയ ലക്കത്തില്‍

448
0
Google search engine

ഏറെക്കാലമായി ഫോട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഇന്റീരയര്‍ ഫോട്ടോഗ്രാഫി കവര്‍‌സ്റ്റോറിയായുള്ള പുതിയ ലക്കം ഫോട്ടോവൈഡ് മാഗസിന്‍ (ഏപ്രില്‍ 2022 ലക്കം) വിപണിയില്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രെജി ഭാസ്‌ക്കര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഈ ലക്കത്തിന്റെ പ്രത്യേകത. ഒപ്പം വളരെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്ന മോര്‍ക്കല്‍ ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫറെക്കുറിച്ചും ഈ ലക്കത്തിലുണ്ട്. ഏറ്റവും പുതിയ ലെന്‍സുകള്‍, മറ്റ് ആക്‌സസ്സറീസുകള്‍ എന്നിവയെക്കുറിച്ചും ഈ ലക്കത്തില്‍ വായിക്കാം. ഒപ്പം, മോഡുലര്‍ ആക്ഷന്‍ ക്യാമറയായ ഇന്‍സ്റ്റാ 360-നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടാതെ, ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ ഫോട്ടോഗ്രാഫര്‍ഡ രാജീവ് പ്രസാദുമായി ബി. ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖം, ഒപ്പം മറക്കാനാവാത്ത ചിത്രം, ഗലേറിയ, ചരിത്രത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍, ലാസ്റ്റ് ഫ്രെയിം തുടങ്ങി വിവിധ സ്ഥിരം പംക്തികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക.

തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here