Home ARTICLES സോണിയുടെ പെയ്ഡ് വർക് ഷോപ്പ്  ക്യാൻസൽ ചെയ്തു.

സോണിയുടെ പെയ്ഡ് വർക് ഷോപ്പ്  ക്യാൻസൽ ചെയ്തു.

693
0
Google search engine
സോണിക്യാമറ കമ്പനി തിരുവനന്തപുരത്ത് ഫോട്ടോഗ്രാഫർമാരിൽ നിന്ന് പൈസ വാങ്ങി  സോണി ആൽഫാ ക്യാമറ വർക്ക് ഷോപ്പ് നടത്തുവാൻ പരിപാടി ഇട്ടിരുന്നത് ചില സംഘടനകളുടെ ആരോപണത്തെ തുടർന്ന് ക്യാൻസൽ ചെയ്തു. സോണി കമ്പനി ഫോട്ടോഗ്രാഫർമാരിൽ നിന്നും 700 രൂപ ഫീസ് വാങ്ങി ക്ലാസ്സ് നടത്തുവാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു ക്ലബ്ബാണ്  പൈസ ചോദിച്ചതെന്ന് കമ്പനിയും  മറിച്ച് കമ്പനി ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതിനാണ് പൈസ ചോദിച്ചതെന്ന് ക്ലബ്ബും ആരോപിക്കുന്നു. ഫോട്ടോഗ്രാഫർമാർ  സോഷ്യൽ മിഡിയയിലൂടെ  പ്രതിഷേധം  ഉന്നയിച്ചതോടുകൂടി കമ്പനി വർക്ക് ഷോപ്പ് ക്യാൻസൽ ചെയ്തു.

 സോണിക്യാമറ കേരളമാർക്കറ്റിൽ കഴിഞ്ഞ കുറച്ചു വർഷമായി വമ്പിച്ച വിൽപ്പനയാണ് നടത്തിയത്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിക്കോണിനും കാനോണിനുമാണ് ഡിമാൻ്റ്.സോണിയെ ഒരു അമച്വർ ‘ ക്യാമറയായാണ് അവർ കാണുന്നത്. ഓൺലൈനിൽ ഏറ്റവും കൂടുതൽ അമച്വർ ഫോട്ടോഗ്രാഫർമാർ വാങ്ങി ഉപയോഗിക്കുന്നത് സോണിക്യാമറ തന്നെയാണ്. അതുകൊണ്ട് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അത് വാങ്ങുവാൻ മടിക്കുന്നതായി ഫോട്ടോഗ്രാഫർ മാരുടെ ഒരു സർവേയിൽ കാണുന്നു.കേരളത്തിൽ ഇന്ന് സോണിക്യാമറ വാങ്ങിയ പലരും അവതാളത്തിലാണ്. ക്യാമറയ്ക്ക് ലെൻസ് വാങ്ങേണ്ടി വരുന്നു.  കാനോൺ നിക്കോൺ ക്യാമറ ഉള്ളവർക്ക്  അത്യാവശ്യത്തിന്  മറ്റു ഫോട്ടോഗ്രാഫർമാരിൽ നിന്ന്  ലെൻസുകൾ കൈമാറുവാൻ കഴിയുന്നു.

വാടകയ്ക്ക് സോണി ലെൻസ് കിട്ടാനുമില്ല. തമിഴ്നാട്ടിലാണെങ്കിൽ സോണിക്ക് പ്രിയം ഇല്ലാത്തതിനാൽ ഇവിടെ നിന്ന് ധാരാളം ഫോട്ടോഗ്രാഫർമാർ തമിഴ് നാട്ടിൽ പോയി ക്യാമറ വാങ്ങുന്നു. ഒരു ഫോട്ടോഗ്രാഫർ പറയുന്നത് തിരുവനന്തപുരത്തു നിന്ന് 200 രൂ പ പെട്രോൾ അടിച്ചാൽ മാർത്താണ്ഡത്ത് പോയി ക്യാമറ എക്യൂ പ്മെൻ്റ്സ് വാങ്ങാമെന്നാണ്. സോണിക്യാമറ കേരളത്തിൽ കുറഞ്ഞ കാലം കൊണ്ട് മാർക്കറ്റ് പിടിച്ചപ്പോൾ അതിൻ്റെ പുറകിൽ ക്യാമറ ഡീലർമാരുടെ ഒരു വലിയ പ്രയത്നം  കൂടി ഉണ്ട്. മറ്റു  ക്യാമറകളെക്കാൾ കൂടുതൽ മാർജിൻ സോണിയിൽ നിന്ന് ഡീലർമാർക്ക് ലഭിച്ചു. മറ്റു ബ്രാൻഡു ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് സൗജന്യമായി ക്യാമറ ഉപയോഗിക്കുവാൻ കൊടുത്ത് മാർക്കറ്റ് പിടിച്ചു.ആദ്യകാലത്ത് സോണിയുടെ  ഏറ്റവും കൂടുതൽ ക്യാമറ വിൽപ്പന നടത്തിയ ഡീലർ ഔട്ടാവുകയും ചെയ്തു.
ഇന്ന് ഫോട്ടോ ഗ്രാഫർമാർ സോണിയുടെ ബിസിനസ്സ് ട്രാപ്പിൽ പെട്ടിരിക്കുകയാണ്. ഇന്നലെ വരെ ഫോട്ടോഗ്രാഫർമാർ ഉപയോഗിച്ചിരുന്ന  സോണി ലാപ്ടോപ്പ് ,മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക്, പെൻഡ്രൈവ് തുടങ്ങിയവ ഇന്ന് എവിടെ?
കൂടുതൽ വിവരങ്ങൾ അടുത്ത ലക്കം ഫോട്ടോവൈഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here