Home ARTICLES മെയ് ലക്കം ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

മെയ് ലക്കം ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

450
0
Google search engine

ഫോട്ടോവൈഡ് മാഗസിന്റെ മെയ് ലക്കം വിപണിയില്‍. 2022-ലെ ഏറ്റവും മികച്ച ക്യാമറകളെക്കുറിച്ചുള്ള വിശകലനമാണ് കവര്‍സ്‌റ്റോറി. നിങ്ങള്‍ ക്യാമറ വാങ്ങുകയാണെങ്കിലും അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിലും 2022 ലെ മുന്‍നിര ക്യാമറ ബ്രാന്‍ഡുകളെ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലക്കത്തിലുള്ളത്.

കാനോണും, നിക്കോണും തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത് ഈ രണ്ട് ബ്രാന്‍ഡുകളും ദീര്‍ഘകാലം ഉപയോഗിക്കുവാന്‍ കഴിയുന്നുവെന്നതാണ്.

അവരത് ഇതിനകം തെളിയിച്ചു കഴിയുകയും ചെയ്തു. എന്നാല്‍ ന്യൂ ജെന്‍ ക്യാമറ ബ്രാന്‍ഡുകള്‍ 5 വര്‍ഷത്തിനകം 3 മോഡലുകളെങ്കിലും മാറ്റേണ്ടതായി വരുന്നുവെന്ന പരാതി ഇപ്പോള്‍ വ്യാപകമാണ്.  ഇത് കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരെ കടക്കാരാക്കുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഫോട്ടോവൈഡ് മാഗസിന്റെ ഈ ലക്കം കവര്‍സ്‌റ്റോറി.

ഒപ്പം, നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍ പോള്‍ നിക്കെലനെക്കുറിച്ചും ഈ ലക്കം വായിക്കാം. മാധ്യമത്തിന്റെ ഫോട്ടോഗ്രാഫര്‍ ദിലീപ് പുരയ്ക്കല്‍, സിസ്റ്റര്‍ ലിസ്മി എന്നിവരുടെ ചിത്രങ്ങളെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ ബി. ചന്ദ്രകുമാറിന്റെ ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എക്‌സ് ഡ്രൈവര്‍ എന്ന അതിവേഗ കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവയും ഈ ലക്കത്തിന്റെ പ്രത്യേകതയാണ്.

ഇതിനു പുറമേ സ്ഥിരം പംക്തികളായ ഗലേറിയ, ചരിത്രത്തിലൂടെ, മറക്കാനാവാത്ത ചിത്രം എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

താങ്കളുടെ സുഹൃത്തിനെക്കൂടി ഫോട്ടോവൈഡ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കാന്‍ ഇപ്പോള്‍ തന്നെ താഴെയുള്ള ലിങ്ക് ഷെയര്‍ ചെയ്യുവാൻ പറയൂ . https://chat.whatsapp.com/DIRnzOFsALm8H7lxkxddRw

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക.
തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോട്ടോ വൈഡ് മാഗസിൻ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here