Home LENSES APS-C ഇ-മൗണ്ട് ക്യാമറകള്‍ക്കുള്ള കോംപാക്റ്റ് പവര്‍ സൂം ആയ 10-20mm F4 PZ G ലെന്‍സ്...

APS-C ഇ-മൗണ്ട് ക്യാമറകള്‍ക്കുള്ള കോംപാക്റ്റ് പവര്‍ സൂം ആയ 10-20mm F4 PZ G ലെന്‍സ് സോണി പുറത്തിറക്കി

194
0
Google search engine

സോണി പുതിയ 10-20mm F4 PZ G ലെന്‍സ് പ്രഖ്യാപിച്ചു, സ്ഥിരമായ F4 അപ്പേര്‍ച്ചര്‍ ഉള്ള ഒരു കോംപാക്റ്റ് പവര്‍ സൂം ലെന്‍സാണിത്. ഏറ്റവും ചെറിയ അള്‍ട്രാ-വൈഡ് APS-C സൂം ആയ ഈ പുതിയ ലെന്‍സ്, ഹൈബ്രിഡ് ഷൂട്ടര്‍മാരെ മനസ്സില്‍ വെച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എട്ട് ഗ്രൂപ്പുകളിലായി 11 എലമെന്റുകളിലാണ് ഈ ലെന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതില്‍ രണ്ട് എക്‌സ്ട്രാ-ലോ ഡിസ്പര്‍ഷന്‍ (ED) എലമെന്റ്, മൂന്ന് ആസ്‌ഫെറിക്കല്‍ എലമെന്റുകള്‍ ഒരു ED ആസ്‌ഫെറിക്കല്‍ എലമെന്റ് എന്നിവ ഉള്‍പ്പെടുന്നു. ഇത് ഒരു ഫുള്‍-ഫ്രെയിമിനു തുല്യമായ 15-30mm ഫോക്കല്‍ ലെങ്ത് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീതിയുള്ള (10mm) അറ്റത്ത് 13cm (5.1′), ടെലി (20mm) അറ്റത്ത് 17mm (6.7′) ഫോക്കസിംഗ് ദൂരമുണ്ട്. യഥാക്രമം 0.18x ആണ് പരമാവധി മാഗ്നിഫിക്കേഷന്‍.

ഫോക്കസിനെക്കുറിച്ച് പറയുമ്പോള്‍, AF ഒരു ജോടി ലീനിയര്‍ മോട്ടോറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ ഒപ്റ്റിക്ക്‌സ് പൂര്‍ണതയ്ക്ക് വേണ്ടി മിനിമം ഫോക്കസ് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഫോക്കസും സൂമും പൂര്‍ണ്ണമായും ഇന്റേണലാണ്, ഇത് ലെന്‍സിനെ ജിംബല്‍ സിസ്റ്റങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു. ഫോക്കസ് ഹോള്‍ഡ് ബട്ടണും ഈ ലെന്‍സിന്റെ സവിശേഷതയാണ്. ലെന്‍സ് പാര്‍ഫോക്കല്‍ അല്ല, പക്ഷേ സൂം ചെയ്യുമ്പോള്‍ ഫോക്കസ് ഷിഫ്റ്റ് (ആക്‌സിസ് ഷിഫ്റ്റ്) കുറച്ചതായി സോണി പറയുന്നു.

അഞ്ച് വ്യത്യസ്ത രീതികളില്‍ സൂം നിയന്ത്രിക്കാനാകും. ലെന്‍സിന്റെ ബാരലിന് ചുറ്റുമുള്ള പ്രത്യേക സൂം റിംഗ്, ലെന്‍സിന്റെ വശത്തുള്ള ഡെഡിക്കേറ്റഡ് T/W ടോഗിള്‍, സൂം ലിവര്‍ എന്നിവയാണ് ഇതിലുള്ളത്. നിങ്ങള്‍ക്ക് അനുയോജ്യമായ സോണി ക്യാമറകളില്‍ (a1, a7S III, FX3, a7 IV, ZV-E10) ഇഷ്ടാനുസൃത കീകള്‍ (ബാക്ക് സ്‌ക്രോള്‍ വീല്‍ പോലുള്ളവ) ഉപയോഗിച്ച് സൂം നിയന്ത്രിക്കാനാവും. കൂടാതെ, സോണിയുടെ റിമോട്ട് ഹാന്‍ഡ്ഗ്രിപ്പ് വഴിയോ ബ്ലൂടൂത്ത് വഴിയോ ഇതു കണ്‍ട്രോള്‍ ചെയ്യാം. സോണിയുടെ മൊബൈല്‍ ഇതിനായി ഉപയോഗിക്കണം.

ലെന്‍സിന്റെ ഭാരം 175g (6.2oz) ആണ്, സോണിയുടെ ZV-E10, ബ്ലൂടൂത്ത് റിമോട്ട് ഗ്രിപ്പ് (GP-VPT2BT) എന്നിവയുമായി ചേര്‍ക്കുമ്പോള്‍, നിങ്ങള്‍ക്ക് 729g (25.7oz) ഭാരമുള്ള ഒരു മുഴുവന്‍ വ്‌ലോഗിംഗ് സജ്ജീകരണവും ഉണ്ടാക്കാം. സോണിയുടെ E-മൗണ്ട് 10-20mm F4 PZ G ലെന്‍സ് 2022 ജൂലൈ ആദ്യം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here