നിക്കോണ്‍ യഥാക്രമം 1700MB/s, 1500MB/s എന്നീ റീഡ് ആന്‍ഡ് റൈറ്റ് വേഗതയുള്ള പുതിയ 660GB CFexpress Type B മെമ്മറി കാര്‍ഡ് പുറത്തിറക്കുന്നു. MC-CF660G എന്ന് വിളിക്കപ്പെടുന്ന ഈ കാര്‍ഡ് അതിന്റെ പുതിയ Z9 ഫുള്‍-ഫ്രെയിം മിറര്‍ലെസ് ക്യാമറയ്ക്കൊപ്പം വീഡിയോയും സ്റ്റില്ലുകളും റെക്കോര്‍ഡുചെയ്യുന്നതിനുള്ള മികച്ച മെമ്മറി കാര്‍ഡാണെന്ന് നിക്കോണ്‍ പറയുന്നു. 8.3K/60p N-RAW ഫോര്‍മാറ്റില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും കൂടുതല്‍ സമയങ്ങളില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനും ഇത് ഏറെ അനുയോജ്യമാണ്. ഇതിന് ഏകദേശം 726.99- ഡോളറാണ് വില. ഇത് സാന്‍ഡിസ്‌ക്ക്, ഡെല്‍കിന്‍, ലെക്‌സര്‍, സോണി, ഒഡബ്ല്യുസി എന്നിവയില്‍ നിന്നുള്ള സിഎഫ് എക്‌സ്പ്രസ് ടൈപ്പ് ബി കാര്‍ഡുകളേക്കാള്‍ അല്‍പ്പം വില കൂടുതലാണ്.