ഹോട്ട്ഷൂ കംപ്ലെയ്ന്റ് അത്ര വലുതാണോ, ഫോട്ടോവൈഡ് പുതിയ ലക്കം വായിക്കുക

0
213

ഹോട്ട്ഷൂ കംപ്ലെയ്ന്റ് അത്ര പ്രശ്‌നമാണോ? അതെ എന്നു തന്നെയാണ് ഉത്തരം. ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന വിധത്തില്‍, എല്ലാ ക്യാമറകളിലും പൊതുവായി സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ നിര്‍മ്മിക്കുന്നതാണിത്. എന്നാല്‍, സോണി കമ്പനിയുടെ എ7-4 എന്ന ക്യാമറയില്‍ ഇതു കാര്യമായ പ്രശ്‌നക്കാരനായിരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇതിന്റെ ഹോട്ട്ഷൂ പല ഫ്‌ളാഷ് യൂണിറ്റിനും സ്യൂട്ടബിള്‍ അല്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഔദ്യോഗിക വിശദീകരണം ഇനിയും ഉണ്ടായിട്ടില്ല. പലരും ഇത് സര്‍വീസ് സെന്ററിന്റെ സഹായത്തോടെ എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ നടത്തിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇത്തരം നടപടികളിലൂടെ ക്യാമറയ്ക്ക് നഷ്ടപ്പെടുന്നത് വാറന്റിയാണ്. ഈ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുമായാണ് ഫോട്ടോവൈഡ് മാഗസിന്‍ ജൂലൈ ലക്കം (ലക്കം 276) പുറത്തിറങ്ങുന്നത്.

കൂടാതെ, മിസ്റ്റ് ഫില്‍ട്ടറുകളെക്കുറിച്ച് ട്യൂട്ടോറിയലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കാനോണിന്റെ ഇഒഎസ് ആര്‍7, ആര്‍ 10 എന്നീ ക്യാമറകളെക്കുറിച്ച്, ഫ്യൂജിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍, സോണിയുടെ വിവിധ ലെന്‍സുകള്‍ എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. മംഗളത്തിന്റെ രഞ്ജിത്ത് ബാലനുമായി ബി. ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖവും ചേര്‍ത്തിരിക്കുന്നു. കൂടാതെ ഗലേറിയ, മറക്കാനാവാത്ത ചിത്രം, ലാസ്റ്റ് ഫ്രെയിം, ഫോട്ടോഗ്രാഫി ചരിത്രം എന്നിവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ 9495923155 നമ്പറിൽ ബന്ധപ്പെടുക

ഫോട്ടോ വൈഡ് ന്യൂസിൽ ഇനിയും നിങ്ങളും സൃഹൃത്തുക്കളും ജോയിൻ ചെയ്തിട്ടില്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യൂ.  ഈ സന്ദേശം ഫോട്ടോഗ്രാഫി സുഹൃത്തുക്കൾക്ക്  ഫോർവേഡ് ചെയ്യുമല്ലോ.
https://chat.whatsapp.com/LFWNRVjLH8PFwV6DS9yNOD

പുതിയ ലക്കം ഫോട്ടോ വൈഡ് മാഗസിൻ്റെ ചില റീവ്യൂ പേജ് കാണുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here