Home ARTICLES ഫോട്ടോവൈഡിന്റെ ആവശ്യം അംഗീകരിച്ചു, ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം എന്ന അബദ്ധം വിക്കിപീഡിയ നീക്കി

ഫോട്ടോവൈഡിന്റെ ആവശ്യം അംഗീകരിച്ചു, ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം എന്ന അബദ്ധം വിക്കിപീഡിയ നീക്കി

212
0
Google search engine

ആഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫിദിനമാണെന്ന് തെറ്റിധാരണ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയ നീക്കം ചെയ്തു. ഈ തെറ്റായ വിവരത്തിനെതിരേ ഫോട്ടോവൈഡ് മാഗസിന്റെ ഓണററി കറസ്‌പോണ്ടന്റ് സജി എണ്ണക്കാട് നിരന്തരമായ പോരട്ടത്തിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ്, വിക്കിപീഡിയ തങ്ങളുടെ പേജില്‍ നിന്നും ഈ വിവരം നീക്കം ചെയ്തത്. നേരത്തെ, ഇംഗ്ലീഷിലും മലയാളത്തിലും ഇവ ദൃശ്യമായിരുന്നു. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് തെളിവുകള്‍ സഹിതം നിരന്തരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് തിരുത്ത് വന്നതും തുടര്‍ന്നു നടത്തിയ അഭ്യര്‍ത്ഥിച്ചതനുസരിച്ച്, വസ്തുതകള്‍ മനസ്സിലാക്കി, വിക്കിപീഡിയ, അവരുടെ പേജില്‍ നിന്ന് ആഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫിദിനമെന്ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവരമടങ്ങിയ
പേജുകള്‍ നീക്കം ചെയ്തു.

ലേഡി എലിസബത്ത് ഈസ്റ്റ്‌ലേക്ക് എന്ന പ്രഗത്ഭവനിതയാണ് ലണ്ടന്‍ ക്വാര്‍ട്ടര്‍ലി റിവ്യൂവില്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1857ലായിരുന്നു അത്. 1839 ആഗസ്റ്റ് 19 ന് ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവത്തെ ആ മഹതി ‘കൊടിയവഞ്ചന’, ‘കുടിലതന്ത്രം’ എന്നെല്ലാമാണ് വിശേഷിപ്പിച്ചത്.
ഫോട്ടോഗ്രാഫിയുടെ ചരിത്രം ശ്രദ്ധയോടെ പഠിക്കാത്ത ആഗ്രാ സ്വദേശിയായ ഒരാള്‍, സോഷ്യല്‍ മീഡിയയില്‍, ഫോട്ടോഗ്രാഫിയുടെ ചരിത്രത്തോടു നീതി പുലര്‍ത്താതെ, ആഗസ്റ്റ് 19, ലോകഫോട്ടോഗ്രാഫിദിനം എന്ന് സ്വയം പ്രഖ്യാപിച്ചു. 1827-ല്‍ പിറന്ന, ലോകത്തെ ആദ്യഫോട്ടോഗ്രാഫിന്റെ ചരിത്രം അവര്‍ വിസ്മരിച്ചു. എന്തായാലും, ഇപ്പോള്‍ ഈ തെറ്റായ വിവരം മനസ്സിലാക്കിയ വിക്കിപീഡിയയുടെ നടപടിയെ ഫോട്ടോവൈഡ് മാഗസിനും സജി എണ്ണക്കാടും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here