Home ARTICLES ഫോട്ടോ വൈഡ് ക്യാമറ ക്ലബ് അവാർഡ് ദാനവും കുടുംബ മേളയും

ഫോട്ടോ വൈഡ് ക്യാമറ ക്ലബ് അവാർഡ് ദാനവും കുടുംബ മേളയും

78
0
Google search engine

പ്രളയ കെടുതിയുടെ കാലഘട്ടത്തിലും  കോവിഡ് കാലഘട്ടത്തിലും അതേ പോലെ നിരവധിയനവധി   സന്ദർഭങ്ങളിൽ  ദുരിതം പേറുന്ന ജനതകളെ ആശ്വസിപ്പിക്കാനും സഹായിക്കുവാനും സേവന സന്നദ്ധതയോടെ മുന്നോട്ടു വന്ന ഫേ ട്ടോഗ്രാഫറുമാരുടെ ഒരു  കൂട്ടായ്മ ഏതാണെന്നു വച്ചാൽ അത് ഫോട്ടോ വൈഡ് ക്യാമറ ക്ലബ് ആണെന്ന് നിസംശയം എനിക്ക് പറയുവാൻ കഴിയും. ഞാൻ അതിന് സാക്ഷിയാണെന്ന്   സാംസ്കാരിക-സഹകരണ വകുപ്പുമന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുടുംബ  മേളയുടെ സമാപന സമ്മേളനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് എസ്.ഡി.സതീശൻ നായർ, ചിത്രാ കൃഷ്ണൻ കുട്ടി എന്നിവർ ആശംസകൾ നേർന്നു.

ഫോട്ടോ വൈഡ് മാനേജിംഗ് എഡിറ്റർ ഏ.പി. ജോയ്, ഫോട്ടോ വൈഡ് ക്യാമറ ക്ലബ് സംസ്ഥാന പ്രസിഡന്റ് സജി എണ്ണക്കാട്, ക്യാമറ ക്ലബ് കോ – ഓർഡിനേറ്റർ അനിൽ കണിയാമല, സി.വി. ജോർജ് ,വേണു പി നായർ, ദിലീപ് നാഗമ്പടം, തങ്കച്ചൻ അന്ന  ഫോട്ടോസ്, ബന്നറ്റ് മുണ്ടക്കയം, റോയസ് സി മാണി, കോരസൺ സക്കറിയാ , സഖറിയാ പൊൻകുന്നം, ബി.ചന്ദ്രകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഫോട്ടോഗ്രാഫി മേഖലയിലും, ഒപ്പം  മറ്റു വിവിധ  രംഗങ്ങളിലും മികവു തെളിയിച്ചവർക്ക് ആദരവും ചടങ്ങിൽ നൽകി. ക്ലബ്ബിലെ നൂറോളം അംഗങ്ങൾ കുടുംബ സമേതം സംഗമത്തിൽ പങ്കെടുത്തു. ഫോട്ടോ വൈഡ് ക്യാമറ ക്ലബ് 25 വർഷം പിന്നിടുന്ന   വേളയിൽ അംഗങ്ങളുടെ നേത്രദാന സമ്മതപത്രം ഒപ്പുവയ്ക്കൽ, ഐഡി കാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം  ചെയ്തു. ഫോട്ടോഗ്രാഫി രംഗത്ത് മാറ്റങ്ങൾ വന്നതോടെ അത്ഭുതങ്ങളാണ് ക്യാമറമാൻമാർ ലെൻസുകളിലൂടെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here