ഫോട്ടോവൈഡ് മാഗസിന്റെ 2023 ജനുവരി ലക്കം പുറത്തിറങ്ങി. കൂടുതല്‍ സാങ്കേതിപാഠങ്ങളാണ് ഈ ലക്കത്തിന്റെ പ്രത്യേകത. കൂടാതെ ഹസല്‍ബ്ലാഡിന്റെ ഒന്നരക്കോടി രൂപ അവാര്‍ഡ്തുക കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത ഫോട്ടോഗ്രാഫര്‍ ദയാനിത സിംഗിനെ പരിചയപ്പെടുത്തുന്നു. മലയാളമനോരമ ഫോട്ടോഗ്രാഫര്‍ അരവിന്ദ ബാലയുമായി ബി. ചന്ദ്രകുമാര്‍ നടത്തുന്ന അഭിമുഖവും ഇത്തവണത്തെ പ്രത്യേകതയാണ്.
ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങളില്‍ ഡെപ്ത് സൃഷ്ടിക്കേണ്ടത് എങ്ങനെ, ചിത്രങ്ങളില്‍ ദ്വിമാന അനുഭവം ഉണ്ടാക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന ട്യൂട്ടോറിയലാണ് ഈ ലക്കം മാസികയുടെ ഹൈലൈറ്റ്. ഒപ്പം 2023-ല്‍ ട്രന്‍ഡായി മാറുന്ന ഫോട്ടോഗ്രാഫുകളെക്കുറിച്ചും അവയുടെ വില്‍പ്പനസാധ്യതയും കവര്‍സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരിക്കുന്നു. പോയവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ക്യാമറകളും ലെന്‍സുകളെയുംകുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും വായിക്കാം.
കോട്ടയത്ത് ഫോട്ടോവൈഡ് ക്യാമറ ക്ലബ് നടത്തിയ കുടുംബസംഗമത്തിന്റെ റിപ്പോര്‍ട്ടും ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം, സ്ഥിരംപംക്തികളായ ഗലേറിയയും മറക്കാനാവാത്ത ചിത്രവും വായിക്കാം.
ഫോട്ടോ വൈഡ് മാഗസിൻ പോസ്റ്റലായി ലഭിക്കുവാൻ ബന്ധപ്പെടുക: 9495923155
ഫേസ് ബുക്ക് പേജിലെ വാർത്തകൾ അറിയാൻ👇 *ലൈക്ക് ചെയ്യാൻ മറക്കല്ലേ. https://facebook.com/fotowide
ഫോട്ടോവൈഡ് ന്യൂസിന്റെ വാർത്തകൾ ലഭിക്കുവാനുള്ള വാട് സാപ്പ് ഗ്രൂപ്പിൽ ഇതുവരെ ചേരാത്തവർക്ക് ചേരുവാനുള്ള ലിങ്ക് 👇
https://chat.whatsapp.com/D2T4PZBJMCL9TyeRvT5ylN
ഫോട്ടോ വൈഡ് മാഗസിന്റെ മുൻ ലക്കങ്ങൾ കാണുവാൻ 👇
https://www.magzter.com/magazines/listAllIssues/8012
🎞️YouTube
https://youtube.com/channel/UC0uZZYrupTfmcW0My_DFaWw