Home Accessories DJI മിനി 2 SE ഡ്രോണ്‍ പ്രഖ്യാപിച്ചു

DJI മിനി 2 SE ഡ്രോണ്‍ പ്രഖ്യാപിച്ചു

171
0
Google search engine

DJI, DJI മിനി 2 SE പ്രഖ്യാപിച്ചു, ഒരു എന്‍ട്രി ലെവല്‍ ക്യാമറ ഡ്രോണാണ് ഇത്. മിനി ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ഡ്രോണ്‍ ആണിതെന്ന് കമ്പനി പറയുന്നു. ടൈപ്പ് 2.3 (6.3 x 4.7mm) CMOS സെന്‍സര്‍, 12MP സ്റ്റില്ലുകള്‍, 2.7K വീഡിയോ, 4X ഡിജിറ്റല്‍ സൂം എന്നിവയാണ് പ്രത്യേകതകള്‍. എന്നാല്‍ മിനി 2-ന്റെ 4K കഴിവുകള്‍ ഇല്ല.

ഭാരം കുറഞ്ഞ മോഡലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ, അതിന്റെ ഭാരം 249 ഗ്രാമില്‍ കുറവാണ്, ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു.

മിനി 2 പോലെ, മിനി 2 SE- യ്ക്കും പരമാവധി 31 മിനിറ്റ് ഫ്‌ലൈറ്റ് സമയമുണ്ട്, കൂടാതെ 10km (6.2 മൈല്‍) വരെ HD വീഡിയോ ട്രാന്‍സ്മിഷന്‍ പിന്തുണയ്ക്കുന്നു. ലെവല്‍ 5 കാറ്റിന്റെ ആനുകൂല്യമുണ്ട്. ഈ പ്രതിരോധം ഡ്രോണിനെ 10.7 m/s (24mph) കാറ്റില്‍ സ്ഥിരമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നു, കൂടാതെ 3-ആക്‌സിസ് മെക്കാനിക്കല്‍ സ്റ്റബിലൈസേഷന്‍ സംവിധാനവുമുണ്ട്.

DJI Mini 2 SE മാര്‍ച്ച് 22, 2023-ന് എത്തും, ഡ്രോണിനു മാത്രം 369 ഡോളര്‍ വിലയുണ്ട്. DJI Mini 2 SE Fly More Combo- എന്നിവ ആവശ്യമുണ്ടെങ്കില്‍ 550 ഡോളര്‍ നല്‍കേണ്ടി വരും. അധിക ബാറ്ററികള്‍, സ്‌പെയര്‍ പ്രൊപ്പല്ലറുകള്‍, ആക്‌സസറികള്‍ എന്നിവയും അധികം തുക നല്‍കിയാല്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here