Home ARTICLES നൈറ്റ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കേണ്ട ഗിയര്‍ ഏതാണ്?

നൈറ്റ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കേണ്ട ഗിയര്‍ ഏതാണ്?

178
0
Google search engine

സൂര്യാസ്തമയത്തിനു ശേഷം എടുക്കുന്ന ഏതൊരു ചിത്രവും നൈറ്റ് ഫോട്ടോഗ്രാഫി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. നൈറ്റ് ഫോട്ടോഗ്രാഫിയില്‍ത്തന്നെ നിരവധി വകഭേദങ്ങള്‍ ഉണ്ട്. ശരിയായ ഗിയര്‍ ഉപയോഗിച്ച്, ക്യാമറയും എക്സ്പോഷറും എങ്ങനെ സജ്ജീകരിക്കണമെന്ന് മനസ്സിലാക്കുകയും
എഡിറ്റ് ചെയ്യുമ്പോള്‍ കുറച്ച് സ്മാര്‍ട്ട് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതിലൂടെ ഒരു മികച്ച നൈറ്റ്‌ഷോട്ട് ലഭിക്കും. സ്ട്രീറ്റ്‌ലൈറ്റ്-ലൈറ്റ് പോര്‍ട്രെയ്റ്റോ, ആര്‍ക്കിടെക്ചര്‍ ഫോട്ടോയോ അല്ലെങ്കില്‍ തികച്ചും വ്യത്യസ്തമായ മറ്റൊന്നോ ആകട്ടെ, രാത്രിയില്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ഏതു തരം ഫോട്ടോയ്ക്കും നൈറ്റ് ഫോട്ടോഗ്രാഫിയിലുള്ള അടിസ്ഥാനപരമായ അറിവുകള്‍ ഗുണം ചെയ്യും.

നൈറ്റ് ഫോട്ടോഗ്രാഫിയിലെ ഏറ്റവും വലിയ വെല്ലുവിളി വെളിച്ചത്തിന്റെ അഭാവമാണ്. ഫോട്ടോഗ്രാഫിക്ക് വെളിച്ചം അത്യന്താപേക്ഷിതമാണ്, ആവശ്യത്തിന് വെളിച്ചമില്ലാത്തത് ക്യാമറയിലെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുടെ സ്ഥിരത കുറയ്ക്കും. ഓട്ടോഫോക്കസിന് ലോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. ക്യാമറയുടെ മീറ്റര്‍, ദൃശ്യത്തിന് ഉചിതമായ എക്‌സ്‌പോഷര്‍ നല്‍കില്ല, അല്ലെങ്കില്‍ ഉയര്‍ന്ന ഐഎസ്ഒ ക്രമീകരണം ഉപയോഗിക്കുന്നതു സൃഷ്ടിക്കുന്ന നോയിസിന്റെ ഫലമായി, ഫൈനല്‍ ഫോട്ടോയില്‍ ഗ്രെയ്ന്‍സും പുള്ളിയും നിറയ്ക്കും. എന്നിരുന്നാലും, ഈ വെല്ലുവിളികളെല്ലാം പരിഹരിക്കാവുന്നവയാണ്. വിജയകരമായ നൈറ്റ് ഷൂട്ടിന് ആവശ്യമായ ഏതാനും ഗിയറുകളും ഒപ്പം ഏതു രാത്രി സീനിനും അനുയോജ്യമായ ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍, ഐഎസ്ഒ എന്നിവ എങ്ങനെ മികച്ച രീതിയില്‍ സജ്ജീകരിക്കാം എന്നതിനെക്കുറിച്ചും നോക്കാം. ഏത് ക്യാമറ ഉപയോഗിച്ചും നമുക്ക് വിസ്മയിപ്പിക്കുന്ന രാത്രി ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. എന്നാല്‍ സാധാരണക്കാര്‍ ഇന്നു മൊബൈല്‍ ഫോണുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. നല്ലൊരു ഷോട്ട് തെരഞ്ഞെടുക്കാന്‍ ക്യാമറ തന്നെ വേണമെന്നില്ലെന്നായിരിക്കുന്നു. ഐ ഫോണിലെ നൈറ്റ് മോഡ്, ആന്‍ഡ്രോയിഡ് ഫോണുകളിലെ സമാന ഫീച്ചറുകള്‍ എന്നിവയുടെ സഹായത്താല്‍, ക്യാമറ ഫോണുകള്‍ മികച്ച രാത്രി ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍വ്വസാധാരണമായ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here