സാന്‍ഡിസ്ക് പുറത്തിറക്കിയ പുതിയ പെന്‍ഡ്രൈവ് ശരിക്കുപറഞ്ഞാല്‍ എക്സ്റ്റേണല്‍ സ്റ്റോറേജിനെ വയര്‍ലെസ്സ് ആക്കുകയാണ്. ഒറ്റച്ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ സ്റ്റിക്ക് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16 ജിബി, 32 ജിബി, 64 ജിബി, 128 ജിബി എന്നീ സ്റ്റോറേജ് റേഞ്ചുകളില്‍ ഈ പെന്‍ഡ്രൈവ് ലഭ്യമാണ്. 16 ജിബിക്ക് 2790 രൂപയും, 32 ജിബിക്ക് 3790 രൂപയും, 64 ജിബിക്ക് 5490 രൂപയും, 128 ജിബിക്ക് 9490 രൂപയുമാണ് വില. യു.എസ്.ബി. 2.0 സാങ്കേതികതയിലാണ് പെന്‍്രൈഡവ് പ്രവര്‍ത്തിക്കുന്നത്. വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ പാസ്വേഡ് ഉപയോഗിച്ച് പെന്‍ഡ്രൈവ് സുരക്ഷിതമാക്കുകയും ചെയ്യാം. വൈഫൈ സാങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം, വയര്‍ലെസ് നെറ്റ്വര്‍ക്കുമായി കണക്ട് ചെയ്താല്‍ ചിത്രങ്ങളും വീഡിയോകളും മറ്റ് ഫയലുകളും സ്മാര്‍ട്ട്ഫോണിലേക്കോ ലാപ്ടോപ്പിലേക്കോ ടാബ്ലറ്റിലേക്കോ അനായാസം ഷെയര്‍ ചെയ്യാം. പെന്‍ഡ്രൈവ് പോക്കറ്റിലോ ബാഗിലോ എവിടെയെങ്കിലും സൂക്ഷിച്ചാല്‍ മതി. ഫയലുകള്‍ കൈമാറാന്‍ ഒരേസമയം മൂന്നു ഉപകരണങ്ങളുമായി കണക്ടുചെയ്ത് ഈ പെന്‍ഡ്രൈവിനെ പ്രവര്‍ത്തിപ്പിക്കാം. ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഒ.എസുകളുമായും കണക്ടുചെയ്ത് ഉപയോഗിക്കാമെന്നതിനാല്‍ വ്യത്യസ്ത ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള ഫയല്‍ പങ്കിടലും ഇത് എളുപ്പമാക്കുന്നു.
ന്യുയോർക്ക്: - | ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ സിസ്റ്റങ്ങൾക്കായി ആർട്ട് സൂം ലെൻസ്. ഒരൊറ്റ ഫാസ്റ്റ് അപ്പർച്ചർ സൂമിൽ നിരവധി ജനപ്രിയ ഫോക്കൽ ദൈർഘ്യങ്ങൾ വ്യാപിച്ചുകിടക്കുന്ന ഇത് ഉൽപ്പന്ന നിരയിലേക്ക് ആവേശകരമായ...