ഉഗ്രന്‍ ശേഷിയുള്ള ലാപ്ടോപ്പുമായി മൈക്രോസോഫ്റ്റ് ഇതാ രംഗത്ത്. ലാപ്ടോപ്പിനെ കുറ്റം പറഞ്ഞ കമ്പനിയാണ് ഒടുവില്‍ ലാപ്ടോപ്പ് അവതരിപ്പിക്കുന്നത് എന്ന വിരോധാഭാസം നമുക്ക് തത്ക്കാലം മറക്കാം. സംഗതിയുടെ പേര് സര്‍ഫേസ് ബുക്ക്. മുന്‍പ് ഇറക്കിയ സര്‍ഫേസ് ടാബ് പോലെ ലാപ്ടോപ്പായും ടാബ്ലറ്റായും ഉപയോഗിക്കാം. ഇന്റല്‍ കോര്‍ ഐ5/ഐ7 പ്രൊസസര്‍, എട്ട്/16 ജിബി റാം, എന്‍വിഡ്യ ജിഫോഴ്സ് ജിപിയു, 128/256/512 ജിബി/ ഒരു ടെറാബൈറ്റ് ഇന്റേണല്‍ മെമ്മറി എന്നിവയുള്ള സര്‍ഫസ് ബുക്ക് ആപ്പിള്‍ മാക്ബുക്കിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായ 12 മണിക്കൂര്‍ ആയുസ് ലഭിക്കുന്ന ബാറ്ററി. 3000-2000 പിക്സല്‍സ് റിസൊല്യൂഷനുള്ള 13.5 ഇഞ്ച് സ്ക്രീന്‍, എട്ട് മെഗാപിക്സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ മുന്‍ക്യാമറയും നല്കുന്ന ശക്തിയും ലാപ്പിലുണ്ട്. ഒന്നര കിലോ ഭാരമുണ്ട്. വില കേട്ട് ഫോട്ടോഗ്രാഫര്‍മാര്‍ ഞെട്ടണ്ട, 1499 ഡോളര്‍ (97,581 രൂപ) വില.
ന്യുയോർക്ക്: - | ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ സിസ്റ്റങ്ങൾക്കായി ആർട്ട് സൂം ലെൻസ്. ഒരൊറ്റ ഫാസ്റ്റ് അപ്പർച്ചർ സൂമിൽ നിരവധി ജനപ്രിയ ഫോക്കൽ ദൈർഘ്യങ്ങൾ വ്യാപിച്ചുകിടക്കുന്ന ഇത് ഉൽപ്പന്ന നിരയിലേക്ക് ആവേശകരമായ...