42 എംപി റെസല്യൂഷനുള്ള പുതിയ ക്യാമറയുമായി സോണി .മിറര്‍ലെസ് ഫുള്‍ ഫ്രെയിം സെന്‍സറാണ് ഇതിന്റെ സവിശേഷത. എ7ആര്-ന്റെ പിന്‍ഗാമിയാണിത്. എങ്കിലും പരിഷ്ക്കരിച്ച ഡിസൈന്‍, മികച്ച വ്യൂ ഫൈന്‍ഡര്‍, വേഗതയേറിയ ഓട്ടോ ഫോക്കസ് സിസ്റ്റം തുടങ്ങി ഒട്ടനവധി പ്രൊഫഷണല്‍ ഫീച്ചേഴ്സുമായാണ് പുതിയ ക്യാമറ വിപണിയിലേക്ക് കടക്കുന്നത്. കാനോണിന്റെ ഇഒഎസ് 5ഡിഎസിനെ വച്ചു നോക്കുമ്പോള്‍ ഇതിലെ 42 എംപി റെസല്യൂഷന്‍ വലിയ കാര്യമൊന്നുമല്ലെന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും കാര്യം അങ്ങനെയല്ലെന്നതാണ് സത്യം. 7952-5304 വലിപ്പത്തില്‍ ഇമേജ് റെക്കോഡ് ചെയ്യപ്പെടുകയും അത് ആ നിലയില്‍ തന്നെ റിക്കവര്‍ ചെയ്യാനും ഈ ക്യാമറയ്ക്ക് കഴിയുമെന്നത് ആരെയും വിസ്മയിപ്പിക്കും. കാഴ്ചയില്‍ ക്യാമറ അത്ര പ്രകമ്പനം കൊള്ളിക്കുന്നതാണെന്ന് ആരും പറയില്ല. ഒരു മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറയുടെ ലുക്ക് ആന്‍ഡ് ഫീല്‍ ഇല്ലെന്നത് സത്യമാണ്. എന്നാല്‍ ഈ ക്യാമറ അതിന്റെ ഘടനയില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. മീഡിയം ഫോര്‍മാറ്റ് ക്യാമറയ്ക്ക് സമാനമായി ഡിജിറ്റല്‍ ബാക്ക് അപ്പുകള്‍ ശേഖരിക്കുന്ന ഈ ക്യാമറ മറ്റ് ഏതൊരു പ്രൊഫഷണല്‍ ക്യാമറയോടും കിടപിടിക്കുന്നതാണ്. വലിയ ഡയലോടു ചേര്‍ന്ന ബോഡിയാണ് പുതിയ ക്യാമറയുടെ ആദ്യ വിശേഷം. ഇതിനു പുറമേ ഇ.വി കോമ്പന്‍സേഷനു വേണ്ടി അധികമായി മറ്റൊരു ഡയല് കൂടി ഘടിപ്പിച്ചിരിക്കുന്നു. ഷട്ടര്‍ റിലീസ് ബട്ടണും സ്ഥാനചലനം നല്‍കിയിട്ടുണ്ട്. ക്യാമറയുടെ ബള്‍ക്കിയര്‍ ഗ്രിപ്പിനു സമീപത്താണ് പുതിയ സ്ഥാനം. മൂന്നു സെറ്റപ്പ് ഡയലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യത്തേത് മുന്‍ഭാഗത്ത് ഷട്ടര്‍ റിലീസ് ബട്ടണോടു ചേര്‍ന്ന്. രണ്ടാമത്തേത് ഏറ്റവും പിന്നില്‍ മുകള്‍ ഭാഗത്തോടു ചേര്‍ന്ന്. ഡിസ്പ്ലേ സെറ്റിങ്ങിനു വേണ്ടിയുള്ള ഡയല് സെറ്റ് ആപ്പ് വീലിനടുത്ത്. ഹൈബ്രിഡ് ഫോക്കസിങ് സിസ്റ്റമാണ് ക്യാമറയുടെ കരുത്ത്. കോണ്ട്രാസ്റ്റ്, ഫേസ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവയെല്ലാം വര്‍ദ്ധിത വീര്യത്തോടെയുള്ള ഇമേജ് സെന്‍സറുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. ഓട്ടോ ഫോക്കസ് സിസ്റ്റിന്റെ വേഗത ആരെയും അമ്പരിപ്പിക്കും. ലാര്‍ജ് ഇലക്ട്രോണിക്ക് വ്യൂ ഫൈന്‍ഡറാണ് മറ്റൊരു സവിശേഷത. ഒഎല്‍ഇഡി ടെക്നോളജിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇലക്ട്രോണിക് ലെവലിങ്ങ് ഇവിടെ തന്നെ അനുഭവിക്കാനും സോണി അവസരമൊരുക്കുന്നു. ഫുള്ളി ആര്‍ട്ടിക്യൂലേറ്റഡ് അല്ലെങ്കിലും എല്‍സിഡി ഫ്ളിപ്പ് ചെയ്യാന്‍ കഴിയും. വീഡിയോ ബട്ടന്റെ അഭാവം, ബില്‍ട്ട് ഇന്‍ ഫ്ളാഷ് ഒഴിവാക്കിയിരിക്കുന്നു, ജിപിഎസ് സിസ്റ്റം പാടെ വേണ്ടെന്നു വച്ചതൊക്കെ ഒഴിച്ചാല്‍ ഈ ക്യാമറ പുതിയ വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ഫേവറൈറ്റായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ന്യുയോർക്ക്: - | ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ സിസ്റ്റങ്ങൾക്കായി ആർട്ട് സൂം ലെൻസ്. ഒരൊറ്റ ഫാസ്റ്റ് അപ്പർച്ചർ സൂമിൽ നിരവധി ജനപ്രിയ ഫോക്കൽ ദൈർഘ്യങ്ങൾ വ്യാപിച്ചുകിടക്കുന്ന ഇത് ഉൽപ്പന്ന നിരയിലേക്ക് ആവേശകരമായ...