ഡി-5 പുറത്തിറങ്ങിയതോടെ, ഇതിന്റെ വിശേഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ് എങ്ങു. ഇന്ത്യയില്‍ ഇതിന് ഏകദേശം 4,41,739.53 രൂപയാണ് വില. പുതിയ എഫ് എക്സ് ഫോര്‍മാറ്റ് സിമോസ് ഇമേജ് സെന്‍സറില്‍ 20.89 എംപി റെസല്യൂഷന്‍ കരുത്തുമായാണ് ഡി-5 നിക്കോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എക്സ്പീഡ് 5 ഇമേജ് പ്രോസ്സസ്സറിന്റെ വേഗത കൂടിയാവുമ്പോള്‍ മനസ്സ് ആഗ്രഹിക്കുന്നിടത്ത് ക്യാമറയെത്തുമെന്നു ചുരുക്കം. വലിപ്പം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. മാസ് എനര്‍ജി നല്കാന് ക്യാമറയ്ക്ക് ആവുമെന്നു വ്യക്തം. നിക്കോണിന്റെ ഫുള്‍ ഫ്രെയിം ക്യാമറകളില്‍ കൂടിയ ഐഎസ്ഒ റേഞ്ച് നല്‍കുന്നതും ഡി 5-തന്നെയാണ്. 100 മുതല്‍, 102400 വരെ. ഇതാവട്ടെ ഹൈ-5, 3,280,000 വരെ ഉയര്‍ത്താനുമാവും. 153 ഫോക്കസ് പോയിന്റുകളുമായി പരിഷ്ക്കരിച്ച ഓട്ടോ ഫോക്കസ് സിസ്റ്റം നല്കുന്ന വ്യക്തത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നിക്കോണിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുമുണ്ട്. ഇതിനു പുറമേ 99 ക്രോസ് ടൈപ്പ് സെന്‍സറുകള്‍ അവതരിപ്പിക്കുന്ന വര്ണ്ണഭംഗിയുടെ മിഴിവ് ഒന്നു വേറെ തന്നെ. 4കെ അള്‍ട്രാ ഹൈ ഡഫനിഷന്‍ (യുഎച്ച്ഡി) വീഡിയോ റെക്കോഡിങ്ങാണ് മറ്റൊരു വിശേഷം. നല്ല ഗംഭീര സിനിമ തന്നെ ഇതില്‍ ഷൂട്ട് ചെയ്യാനാവും. തുടര്‍ച്ചയായി 12 ഫ്രെയിമുകള്‍ സെക്കന്‍ഡില്‍ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന വേഗത, അതും ഫുള്‍ ഓട്ടോ ഫോക്കസ് മോഡില്‍ നിക്കോണിന്റെ പ്രതാപം വര്‍ദ്ധിപ്പിക്കുന്നു. സിംഗിള്‍ ബഴ്സ്റ്റില് 200 ഷോട്ടുകള്‍ വരെ ചിത്രീകരിക്കാനുമാവും. കഴിഞ്ഞ നവംബറിലാണ് ഡി-5 നെ സംബന്ധിച്ച സൂചനകള്‍ നിക്കോണ്‍ പുറത്തു വിട്ടത്. ഇപ്പോള്‍ നാലു മാസത്തിനുള്ളില്‍ എല്ലാ സാങ്കേതിക സംവിധാനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടു തന്നെ നിക്കോണ്‍ ഇത് വിപണിയില്‍ എത്തിച്ചിരിക്കുന്നു. മഗ്നീഷ്യം അലോയ് ബോഡിയില്‍ നിര്‍മ്മാണം. ഫുള്ളി വെതര്‍ സീല്‍ഡ്. പ്രൊഫഷണലിസത്തിന്റെ മേല്‍ക്കോയ്മ മുഴുവന്‍ ചാര്‍ത്തിയെടുത്തു കൊണ്ട് തന്നെ ഫുള്‍ ഫ്രെയിം സെന്‍സറിന്റെ സൗന്ദര്യം പ്രഥമദൃഷ്ടിയില്‍ തന്നെ ഇതില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നു. കാഴ്ചയ്ക്ക് മുന്‍ഗാമിയായ ഡി-4 നെ പോലെ തന്നെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ അറിയാം വ്യതിയാനങ്ങള്‍. എന്തായാലും ഡി-4 നെ വരവേറ്റ ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ ഡി-5 നെ നെഞ്ചോടു ചേര്‍ക്കുമെന്നു നിക്കോണിന് അറിയാം. മത്സരിക്കാനല്ല, പൊരുതി ജയിക്കാനാണ് താത്പര്യമെന്ന നിക്കോണിന്റെ പരസ്യവാചകം തന്നെ ക്യാമറയുടെ ആഭിജാത്യം വെളിപ്പെടുത്തുന്നു.
ന്യുയോർക്ക്: - | ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ സിസ്റ്റങ്ങൾക്കായി ആർട്ട് സൂം ലെൻസ്. ഒരൊറ്റ ഫാസ്റ്റ് അപ്പർച്ചർ സൂമിൽ നിരവധി ജനപ്രിയ ഫോക്കൽ ദൈർഘ്യങ്ങൾ വ്യാപിച്ചുകിടക്കുന്ന ഇത് ഉൽപ്പന്ന നിരയിലേക്ക് ആവേശകരമായ...