നൈറ്റ് ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നത് മറ്റ് ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നതില്‍ നിന്ന് കാര്യമായി വ്യത്യസ്തമാകണമെന്നില്ല. എല്ലാ സ്ലൈഡറുകളും ഇപ്പോഴും ഒരേപോലെ പ്രവര്‍ത്തിക്കുന്നു, എല്ലാ തത്വങ്ങളും ബാധകമാണ്. നൈറ്റ് ഫോട്ടോഗ്രാഫിക്ക് ഡേലൈറ്റ് ഫോട്ടോഗ്രഫിയേക്കാള്‍ പ്രാധാന്യമുള്ള രണ്ട് സ്ലൈഡറുകള്‍ ഉണ്ട്: വൈറ്റ് ബാലന്‍സ്/കളര്‍ ടെമ്പറേച്ചര്‍ സെറ്റിംഗ്, നോയ്സ് റിഡക്ഷന്‍ സെറ്റിംഗ് എന്നിവയാണവ.
ഒരു നൈറ്റ്‌ഫോട്ടോയില്‍ വൈറ്റ് ബാലന്‍സ് വലിയ സ്വാധീനം ചെലുത്തും. ഒരു തണുത്ത നിറം രാത്രിയിലെ തണുത്ത, നീല അനുഭവം കൊണ്ടുവരും, അത് ക്ലാസിക് ചോയിസാണ്. മിക്‌സഡ് ലൈറ്റിംഗ് പരിതസ്ഥിതികളില്‍, ഒരു നഗരദൃശ്യം പോലെയുള്ളവയില്‍ ഫോട്ടോയുടെ കറക്ട് ടോണ്‍ രൂപപ്പെടണമെന്നില്ല.
നോയിസ് റിഡക്ഷന്‍ വ്യക്തിപരമായ അഭിരുചിയുടെ കാര്യമാണ്. ലുമിനന്‍സ് നോയ്സിനേക്കാള്‍ കളര്‍ നോയിസ് ചിത്രത്തിന് കൂടുതല്‍ വിനാശകരമാണ്. അതിനാല്‍ സാധ്യമാകുമ്പോള്‍ കളര്‍ നോയിസ് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉയര്‍ന്ന ഐഎസ്ഒ ഷോട്ടുകളില്‍ ദൃശ്യമാകുന്ന ഗ്രെയ്‌നി ടെക്‌സ്ചര്‍ ആണ് ലുമിനന്‍സ് നോയ്‌സ്, അത് കുറയ്ക്കുന്നത് ചിത്രത്തില്‍ ചെറിയ മങ്ങല്‍ നല്‍കിയേക്കാം.