ഇത്തരമൊരു ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണ്. കാരണം, ചാറ്റ്ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓട്ടോമേറ്റഡ് സിസ്റ്റം ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കപ്പെടുന്നത് വലിയ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ്. അതായത്, നമുക്ക് ഒരു ചിത്രം വേണമെന്നു കരുതുക. ഒരാള്‍, കായലിനരികില്‍ തെങ്ങില്‍ ചാരി നില്‍ക്കുന്നതാണ് ആവശ്യമുള്ള ചിത്രം. അതിനു വേണ്ടി വരുന്ന പ്രയത്‌നത്തെക്കുറിച്ച് ആദ്യം ആലോചിക്കുക. എന്നാല്‍, ചാറ്റ്ജിപിടി-യില്‍കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഈ സീനുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ നിമിഷങ്ങള്‍ മതി. അതിലും രസകരമായത്, ഈ കൃത്രിമനിര്‍മ്മിത ബുദ്ധി ശരിക്കുള്ള ചിത്രത്തെ അപേക്ഷിച്ച് കൂടുതല്‍ ഡിജിറ്റല്‍ പെര്‍ഫെക്ഷന്‍ നല്‍കുന്നുവെന്നതാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എവിടെ നില്‍ക്കേണ്ടി വരും എന്നു ചിന്തിക്കണം. ഫോട്ടോഗ്രാഫര്‍ ചാറ്റ്ജിപിടിയെ അവഗണിച്ചാല്‍, ഫിലിം ക്യാമറയാണ് നല്ലതെന്നു വാശിപിടിച്ചു നിന്ന ഒരു തലമുറയ്ക്ക് സംഭവിച്ചതാണ് ഇവിടെയും സംഭവിക്കുക എന്നു മുന്നറിയിപ്പ് നല്‍കുകയാണ്. കൂടുതലറിയാന്‍ ഏപ്രില്‍ ലക്കം ഫോട്ടോവൈഡ് മാഗസിന്‍ കവര്‍സ്‌റ്റോറി വായിക്കുക.
ഫോട്ടോ വൈഡ് മാഗസിന്‍ പോസ്റ്റലായി ലഭിക്കുവാന്‍ ബന്ധപ്പെടുക: 9495923155
ഫേസ് ബുക്ക് പേജിലെ വാര്‍ത്തകള്‍ അറിയാന്‍?
*ലൈക്ക് ചെയ്യാന്‍ മറക്കല്ലേ. https://facebook.com/fotowide