
ഫോട്ടോവൈഡ് മാഗസിന്റെ മെയ് ലക്കം ഏറെ പുതുമകളോടെ വിപണിയിലെത്തി.
ഫോട്ടോ വൈഡ് മാഗസിന്‍ പോസ്റ്റലായി ലഭിക്കുവാന്‍ ബന്ധപ്പെടുക: 9495923155
ഇവന്റ് ഫോട്ടോഗ്രാഫി എന്ത്, എങ്ങനെ ചെയ്യണം എന്ന കവര്‍സ്റ്റോറിയാണ് ഈ ലക്കത്തിന്റെ പുതുമ. ഇവന്റ് ഫോട്ടോഗ്രാഫി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അതിനായി ഏതൊക്കെ ഗിയറുകള്‍ വേണം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഏറെ ലളിതമായി വിവരിക്കുന്ന ലേഖനം ഏറെ വിജ്ഞാനപ്രദമാണ്. ഒപ്പം പുത്തന്‍ പുതിയ പ്രൊഡക്ടുകളെക്കുറിച്ചും വീഡിയോഗ്രാഫിയില്‍ ഷൂട്ടിങ്ങ് എങ്ങനെ മനോഹരമാക്കാമെന്ന ലേഖനവും വായനക്കാര്‍ക്ക് ഏറെ ഗുണപ്രദമാകും.
മറക്കാനാവാത്ത ഫോട്ടോ എന്ന പംക്തിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് തനിക്ക് മറക്കാനാവാത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം മറ്റു സ്ഥിരം പംക്തികളായ ഗലേറിയ, ലാസ്റ്റ് ഫ്രെയിം, ഫോട്ടോവൈഡ് ചീഫ് എഡിറ്റര്‍ എ.പി. ജോയിയുടെ അനുഭവക്കുറിപ്പ് എന്നിവയും വായിക്കാം. ‘ദി ഫോര്‍ത്ത്’ എന്ന ചാനലിന്റെ സീനിയര്‍ ഫോട്ടോഗ്രാഫറും കണ്ടെന്റ് കോര്‍ഡിനേറ്ററുമായ അജയ് മധുവുമായി ബി.ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖവും ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു.
ഫേസ് ബുക്ക് പേജിലെ വാര്‍ത്തകള്‍ അറിയാന്‍?
*ലൈക്ക് ചെയ്യാന്‍ മറക്കല്ലേ. 👇
https://facebook.com/fotowide
ഫോട്ടോവൈഡ് മാഗസിന്റെ മുന്‍ ലക്കങ്ങള്‍ കാണുവാന്‍👇
https://www.magzter.com/magazines/listAllIssues/8012
YouTube
https://youtube.com/channel/UC0uZZYrupTfmcW0My_DFaWw