Home FEATURED സ്‌പോർട്‌സ് പോർട്രൈറ്റ് മാജിക്കുമായി ബ്രാഡ് ഡീൽ

സ്‌പോർട്‌സ് പോർട്രൈറ്റ് മാജിക്കുമായി ബ്രാഡ് ഡീൽ

11093
0
Google search engine

ഫോട്ടോഗ്രാഫർമാർ ബ്രാഡ് ഡീൽ നെ കണ്ട് പഠിക്കണം. ഫോട്ടോഗ്രാഫർമാർക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ബ്രാഡ് ഡീൽ

മികച്ച സാഹിത്യകാരനാവാൻ മികച്ച കൃതികൾ വായിക്കണം. ഗായകനാവാൻ പാട്ട് കേൾക്കണം. നല്ല നടനാവാൻ നല്ല നാടകവും സിനിമയും കാണണം. അതുപോലെ നല്ല ഫോട്ടോഗ്രാഫർ ആവണമെങ്കിൽ നല്ല ഫോട്ടോകൾ കാണുകയും അവരുടെ സൃഷ്ടികളെ നമ്മുടെ മനസിലേക്ക് ആവാഹിക്കുകയും വേണം.

കണ്ടുപഠിക്കാൻ പറ്റിയ ഒട്ടേറെ ഫോട്ടോഗ്രാഫർമാർ ഇന്ന് ഓൺലൈനിലുണ്ട്. അതിലൊരാളാണ് അമേരിക്കക്കാരനായ ബ്രാഡ് ഡീൽ. വെറുമൊരു പാഷനായിട്ടായിരുന്നു ഫോട്ടോഗ്രഫി അദ്ദേഹത്തോട് ചങ്ങാത്തം കൂടിയത്. വളരെ പെട്ടെന്ന് അത് തന്നെ മികച്ച സ്പോർട്സ് പോർട്രൈറ്റ് ഫോട്ടോഗ്രാഫറാക്കി മാറ്റി. ചുരുങ്ങിയ കാലം കൊണ്ട് ആ വളർച്ചയിലേക്ക് എത്താൻ അദ്ദേഹം ചെയ്തത് എന്തൊക്കെയെന്ന് നോക്കാം.

ആദ്യം സ്പോർട്സ് താരങ്ങളുടെ വ്യത്യസ്തമായ പോർട്രൈറ്റ്സ് എടുക്കാൻ തുടങ്ങി. വ്യത്യസ്തമെന്ന് വെറുതെ പറഞ്ഞാൽ പോര. ഒന്നൊന്നര വ്യത്യസ്തം. എല്ലാം കിടുക്കാച്ചി ഫോട്ടോകൾ. ഒപ്പം സ്പോർട്സ് താരങ്ങളെ വെച്ച് ധാരാളം മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാനും തുടങ്ങി.

ആ ഫോട്ടോകളും വീഡിയോകളും ടിക് ടോക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തു. ലക്ഷക്കണക്കിന് വ്യൂസും ലൈക്കും കമെന്റും വരാൻ തുടങ്ങിയതോടെയാണ് അദ്ദേഹം പ്രശസ്ഥനായത്. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തേടി ആവശ്യക്കാർ വരാൻ തുടങ്ങി. അദ്ദേഹത്തെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ സ്‌പോർട്‌സ് താരങ്ങളുടെയും കമ്പനികളുടെയും ഒഴുക്കായി. എങ്ങനെ വരാതിരിക്കും. അത്രയ്ക്ക് ക്രീയേറ്റിവിറ്റിയാണ് ഓരോ സൃഷ്ടികൾക്ക് പിന്നിലും.

അടുത്ത ഘട്ടം അദ്ദേഹം തന്റെ ഫോട്ടോകൾ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി. അതും വൈറലായി. ഇന്ന് അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
ഏതാനും വീഡിയോ ലിങ്കുകൾ ഇവിടെ ഷെയർ ചെയ്യാം.

പേരെടുത്ത് കഴിഞ്ഞതോടെ ബ്രാഡ് ഡീൽ എന്ന ഫോട്ടോഗ്രാഫറെ ബുക്ക് ചെയ്യാൻ അദ്ദേഹത്തിന്റെ വെബ് സൈറ്റിലേക്ക് ആവശ്യക്കാരുടെ വരവും കൂടി.

ഇതൊക്കെ നമ്മുടെ നാട്ടിലെ വെഡിങ് ഫോട്ടോഗ്രാഫർമാരും ചെയ്യുന്നുണ്ട്. സേവ് ഡേറ്റ് പോലുള്ള വീഡിയോ ഷൂട്ടും ഫോട്ടോ ഷൂട്ടും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്ത് പേരുണ്ടാക്കുന്നവർ. കല്യാണപ്പെണ്ണിനെയും ചെക്കനെയും പാടത്തും ചേറിലും പുഴയിലും ബീച്ചിലും കൊണ്ട് നടന്ന് ഫോട്ടോയെടുക്കുന്നവർ.

വെഡിങ് മാത്രമല്ല, ഫോട്ടോഗ്രാഫിക്ക് പറ്റിയ മേഖലകൾ വേറെയുമുണ്ടെന്ന് ബ്രാഡ് ഡീലിനെപ്പോലുള്ളവരിൽ നിന്ന് ഫോട്ടോഗ്രാഫർമാർ കണ്ട് പഠിക്കുക. സ്പോർട്‌സ് പോലുള്ള മറ്റ് മേഖലകളിലെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here