പുതുപുത്തൻ വാർത്തകളുമായി ഫോട്ടോ വൈഡിന്റെ 288- ലക്കം പുറത്തിറങ്ങി. ജൂലായ് ലക്കത്തിൽ നിക്കോർ ഇസഡ് 180 – 600 എം.എം ലെൻസിനെക്കുറിച്ചും സോണിയുടെ Z V – 1 Mark 11 വിനെക്കുറിച്ചും ഫ്യൂജി X S – 20 ക്യാമറയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.
ആൻസൽ ആദം എന്ന ലോകപ്രശസ്ത നേച്ചർ ഫോട്ടോഗ്രാഫറുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് ഫോട്ടോഗ്രാഫിയിലെ മഹാരഥന്മാർ നൂറാം ലക്കത്തിൽ സജി എണ്ണയ്ക്കാട് എഴു തുന്നു.
ശക്തമായ എഡിറ്റോറിയൽ.
ക്യാമറ എടുത്ത് എല്ലാവരോടും ചിരിക്കാൻ പറയുന്നത് പോലെ ലളിതമല്ല ഫാമിലി ഫോട്ടോ എടുക്കുന്നത്. ഫാമിലി ഫോട്ടോ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് കവർസ്റ്റോറി.
അണ്ടർ ഫോട്ടോഗ്രാഫിയും ആൻഡ്രി സാവിനും പുതിയ അറിവുകൾ. ന്യൂ ഇന്ത്യൻ എക്സ്പ്രസ് സീനിയർ ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കലുമായി ബി ചന്ദ്രകുമാറിന്റെ അഭിമുഖം. ഫോട്ടോഗ്രാഫർ മാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പംക്തി ഗലേറിയ. എന്നെ തിരിച്ചറിയുന്നത് ഫോട്ടോഗ്രാഫിയിലൂടെയാണെന്ന് ചലച്ചിത്ര നടൻ പ്രേംകുമാർ മറക്കാനാവാത്ത ചിത്രത്തിൽ