ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2

0
321

ഫോട്ടോഗ്രാഫര്‍മാര്‍ കാത്തിരുന്ന വേഗത്തിന്റെ രാജാവ് എത്തി. ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2 എന്നാണ് കാനോണിന്റെ ഈ പുതിയ മോഡലിന്റെ പേര്. കാണുന്നതു പോലെ തന്നെ വലിപ്പമുണ്ട്, ഉള്ളിലും. സാങ്കേതിക തികവിന്റെ കാര്യത്തില്‍ കാനോണിന്റെ തന്നെ മറ്റു ക്യാമറകളില്‍ നിന്നും ഏറെ വ്യത്യസ്തം. ഫുള്‍ ഫ്രെയിം സെന്‍സറുകളില്‍ വേഗതയുടെ കാര്യത്തിലാണ് ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2 മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാവുന്നത്. കാനോണിന്റെ ഏറ്റവും പുതിയ സെന്‍സര്‍ ഈ ഫ്‌ളാഗ്ഷിപ്പ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 20.2 മെഗാപിക്‌സല്‍ റേഷ്യയോയില്‍ ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഈ ഫുള്‍ ഫ്രെയിം സെന്‍സര്‍ വേഗത്തിന്റെ കാര്യത്തില്‍ മറ്റ് ക്യാമറകളെ പിന്തള്ളുന്നു. സെക്കന്‍ഡില്‍ 14 ഫ്രെയിമുകള്‍ വരെ ഒരേ സമയം ചിത്രീകരിക്കാന്‍ കഴിയുന്ന ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2-ല്‍ ലൈവ് വ്യൂ മോഡില്‍ ഓട്ടോ എക്‌സ്‌പോഷര്‍, പ്രിഡക്ടീവ് ഓട്ടോ ഫോക്കസ് മോഡില്‍ 16 ചിത്രങ്ങള്‍ വരെ പകര്‍ത്താം.
ഡ്യുവല്‍ ഡിജിക്ക് 6 പ്ലസ് ഇമേജ് പ്രോസ്സസ്സറുകളാണ് ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2-ന് ഈ വേഗത നല്‍കുന്നത്. ഇമേജ് ഡേറ്റാ ട്രാന്‍സ്ഫര്‍ നല്‍കുന്ന കൃത്യത കണ്ട് അറിയുക തന്നെ വേണം. ഫുള്‍ ഫ്രെയിം മോഡില്‍ റോ ഫോര്‍മാറ്റില്‍ 14 ചിത്രങ്ങളെടുക്കാവുന്ന ഈ ക്യാമറയില്‍ ജെപിജി മോഡലില്‍ മെമ്മറി കാര്‍ഡിന്റെ കപ്പാസിറ്റിയ്ക്ക് അനുസരിച്ച് മാത്രമേ ക്ലിക്ക് ചെയ്യാനാവൂ. അത്രയ്ക്ക് ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഈ മോഡില്‍ ശേഖരിക്കാനുള്ള ശേഷി ക്യാമറയ്ക്ക് ഉണ്ട്. ഡ്യുവല്‍ പിക്‌സല്‍ സിമോസ് ഓട്ടോ ഫോക്കസ് മോഡില്‍ മൂവി ഷൂട്ടിങ് സാധ്യമാക്കാനും ക്യാമറയ്ക്ക് കഴിയും. 4കെ 60പി, ഫുള്‍ എച്ച്ഡി 120 പി വീഡിയോ ഷൂട്ടിങ് നിര്‍വഹിക്കാന്‍ കഴിയുന്ന ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2-ന് വയര്‍ലെസായി തന്നെ കമാന്‍ഡുകള്‍ സ്വീകരിക്കാനും ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനുമാവും. ഇതിനു വേണ്ടി വയര്‍ലെസ് ഫയര്‍ ട്രാന്‍സ്മിറ്റര്‍ (ഡബ്ല്യുഎഫ്റ്റി-ഇ8) കൂടിയ വേര്‍ഷന്‍ ഹൈസ്പീഡ് 802.11 എസി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുറമേ, ക്യാമറ കണക്ട് ആപ്പ് എന്ന മൊബൈല്‍ സോഫ്റ്റുവെയറും ഈ സാങ്കേതികവിദ്യയെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയാക്കി മാറ്റുന്നു. ക്യാമറയുടെ അബ്രഷന്‍സ് കറക്ട് ചെയ്യാനായി ഡിജിറ്റല്‍ ലെന്‍സ് ഒപ്റ്റിമൈസര്‍ സാങ്കേതിക തികവായി ക്യാമറയിലുണ്ട്.
പരിഷ്‌ക്കരിച്ച 61 പോയിന്റ് ഓട്ടോ ഫോക്കസ് വ്യൂ ഫൈന്‍ഡര്‍ ഓട്ടോ ഫോക്കസ് വ്യൂ എക്‌സ്പാന്‍ഡ് ചെയ്തിരിക്കുന്നതു. ചിത്രത്തിന്റെ എല്ലാ ഭാഗത്തും ഫോക്കസ് കൃത്യമായും വേഗതയാര്‍ന്ന വിധത്തിലും എത്താന്‍ ഈ സംവിധാനം സഹായിക്കും. ഇതിനു വേണ്ടി പരിഷ്‌ക്കരിച്ച ഓട്ടോ ഫോക്കസ് അല്‍ഗോരിതം ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്റ് വ്യൂഫൈന്‍ഡര്‍ 2 തുടങ്ങി ഒട്ടനവധി സാങ്കേതിക സംവിധാനങ്ങള്‍ ഇതിനായി ക്യാമറയിലുണ്ട്.
കാനോണ്‍ ഇഒഎസ് 1ഡിഎക്‌സ് പ്രൊഫഷണല്‍ ഡിജിറ്റല്‍ ക്യാമറയുടെ വന്‍ വിജയത്തെത്തുടര്‍ന്നാണ് ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2 കാനോണ്‍ ഇപ്പോള്‍ കാലോചിതമായി പരിഷ്‌ക്കരിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന പെര്‍ഫോമന്‍സ്, വേഗത, കൃത്യത എന്നിവയില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആവശ്യമുള്ളത് ആവശ്യസമയത്ത് നല്‍കുകയെന്നതാണ് ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2 ലക്ഷ്യമിടുന്നത്. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുറമേ, വീഡിയോഗ്രാഫര്‍മാരെയും ഈ ക്യാമറ ഉന്നമിടുന്നുണ്ട്. ബോഡിക്ക് മാത്രം ആറായിരം ഡോളറിനടുത്താണ് വില. ഫ്‌ളാഗ് ഷിപ്പ് മോഡലായതു കൊണ്ടു വലിപ്പം അല്‍പ്പം കൂടുതലാണ്. മഗ്നീഷ്യം അലോയി ഉപയോഗിച്ച് ബോഡി നിര്‍മ്മിച്ചിരിക്കുന്നതു കൊണ്ടു ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇഒഎസ് 1ഡി-എക്‌സ് മാര്‍ക്ക് 2-ന് 1530 ഗ്രാം ഭാരമുണ്ട്.
എല്‍സിഡി 3.2 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉണ്ട്. ടച്ച് സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നു. ലൈവ് വ്യൂ സൗകര്യവും നല്‍കിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ വ്യൂ ഫൈന്‍ഡര്‍, ടിഎഫ്റ്റി എല്‍സിഡി-യും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് തിരിക്കാനോ മറിക്കാനോ ഒന്നും കഴിയില്ല, ഉറപ്പിച്ചു തന്നെ നിര്‍ത്തിയിരിക്കുന്നു. 30 സെക്കന്‍ഡാണ് മിനിമം ഷട്ടര്‍ സ്പീഡ്. മാക്‌സിമം 1/8000 ഷട്ടര്‍ സ്പീഡും. ബില്‍ട്ട് ഇന്‍ ഫ്‌ളാഷ് ഇല്ല. എന്നാല്‍, എക്‌സ്റ്റേണല്‍ ഫ്‌ളാഷ് പറ്റും. സെല്‍ഫ് ടൈമര്‍ ഉണ്ട്. മള്‍ട്ടി, സെന്റര്‍ വെയിറ്റഡ്, സ്‌പോട്ട് എന്നിങ്ങനെ മീറ്ററിങ് മോഡുകളും ഉണ്ട്. പ്രോഗ്രാം, അപ്പര്‍ച്ചര്‍ പ്രയോറിറ്റി, ഷട്ടര്‍ പ്രയോറിറ്റി, മാനുവല്‍ എന്നിങ്ങനെ എക്‌സ്‌പോഷര്‍ മോഡുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇീിൃേമേെ ഉലലേര േ(ലെിീെൃ), ജവമലെ ഉലലേര,േ ങൗഹശേമൃലമ, ഇലിലേൃ, ടലഹലരശേ്‌ല ശെിഴഹലുീശി,േ ഠൃമരസശിഴ, ടശിഴഹല, ഇീിശേിൗീൗ,െ ഠീൗരവ, എമരല ഉലലേരശേീി, ഘശ്‌ല ഢശലം എന്നിങ്ങനെ ഓട്ടോഫോക്കസ് മോഡുകള്‍ ഫോട്ടോഗ്രാഫിയെ ലളിതമാക്കുന്നു. മാനുവല്‍ ഫോക്കസ് മോഡ് ഉണ്ട്. കാനോണിന്റെ ഇഎഫ് ലെന്‍സ് മൗണ്ടുകള്‍ ഇതില്‍ ഉപയോഗിക്കാം. 1എക്‌സ് ഫോക്കല്‍ ലെംഗത് മള്‍ട്ടിപ്ലയര്‍ ഓപ്ഷനുമുണ്ട്. 4096 ഃ 2160 (60ു, 30ു, 25ു, 24ു, 23.98ു), 1920 ഃ 1080 (120ു, 60ു, 50ു, 25ു, 24ു, 23.98ു) എന്നീ റെസല്യൂഷനുകളില്‍ വീഡിയോഗ്രാഫി സാധ്യമാകും. കോംപാംക്ട് ഫ്‌ളാഷ്, സിഫാസ്റ്റ് 2.0 എന്നിങ്ങനെയാണ് സ്‌റ്റോറേജ് നിജപ്പെടുത്തിയിരിക്കുന്നു.
എന്‍വയോണ്‍മെന്റലി സീല്‍ഡ് ആണ്. ബാറ്ററി പാക്ക് ഉണ്ട്. 1210 ഫ്രെയിമുകള്‍ വരെ ഒറ്റ ചാര്‍ജില്‍ ഇതിലെടുക്കാം. ജിപിഎസ് ബില്‍ട്ട് ഇന്‍ ആയി നല്‍കിയിട്ടുണ്ട്. ഈ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല ഫീച്ചറുകളും ഇഒഎസ് ശ്രേണയില്‍ തന്നെ ആദ്യമായാണ് കാനോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെയൊക്കെും പ്രാഥമിക പരിഗണനകള്‍ ലഭ്യമാവുന്നത് ഹൈസ്പീഡ് ഫോട്ടോഗ്രാഫി പ്രേമികളെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ശ്രേണയില്‍ നമ്മുടെ കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ പെടുമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി ഈ ക്യാമറ വാങ്ങാം. അല്ലെങ്കില്‍ തന്നെ വിവാഹ ഫോട്ടോഗ്രാഫിയില്‍ വില കൂടിയ ക്യാമറകള്‍ ജാഡയാണല്ലോ. പലതും ആ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കൂടി…

LEAVE A REPLY

Please enter your comment!
Please enter your name here