ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ചേറ്റവും മികച്ച ഫുള്‍ഫ്രെയിം ലെന്‍സ് എന്ന അവകാശവാദവുമായി ടാമറോണിന്റെ പുതിയ ഡിഎസ്എല്‍ആര്‍ ലെന്‍സ് വിപണിയിലേക്ക്. നിക്കോണിനും കാനോണിനും പറ്റിയ ലെന്‍സുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. എസ്പി (സൂപ്പര്‍ പെര്‍ഫോമന്‍സ്) ശ്രേണിയിലുള്ള ലെന്‍സാണിത്. കഴിഞ്ഞ 40 വര്‍ഷമായി ഈ സീരിസിലുള്ള ലെന്‍സ് ടാമറോണ്‍ പുറത്തിറക്കുന്നുണ്ട്. 1979-ലാണ് ആദ്യമായി ടാമറോണ്‍ ലെന്‍സ് വിപണിയിലെത്തുന്നത്. 35എംഎം എഫ്1.4 (35mm F1.4’s -Model F045) യുഎസ്ഡി ആണിത്. 10 ഗ്രൂപ്പുകളിലായി 14 എലമെന്റുകള്‍. ഇതില്‍ നാലു എല്‍ഡി (ലോ ഡിസ്‌പേഴ്‌സിയന്‍) മൂന്നു ജിഎം (ഗ്ലാസ് മോള്‍ഡഡ് ആസ്ഫറിക്കല്‍) ലെന്‍സ് എലമെന്റുകളുമുണ്ട്. ക്രോമാറ്റിക്ക് അബ്രഷനും ഹൈ റെസല്യൂഷന്‍ ഇമേജുകളും മികച്ച ബാക്ക്ഗ്രൗണ്ട് ബൊക്കെയും സൃഷ്ടിക്കാന്‍ ഇതുവഴി കഴിയുമത്രേ.
റിഫ്‌ളക്ഷന്‍, ഫ്‌ളെയറുകള്‍ എന്നിവ കുറയ്ക്കാനായി പുതിയൊരു കോട്ടിങ് ടാമറോണ്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. BBAR-G2 (Broad-Band Anti-Reflection Generation 2) എന്നാണ് ഇതിന്റെ പേര്. അള്‍ട്രാസോണിക്ക് സൈലന്റ് ഡ്രൈവാണ് ഫോക്കസ് മെക്കാനിസം നിയന്ത്രിക്കുന്നത്. പുതിയതായി വികസിപ്പിച്ച ഡയനാമിക്ക് റോളിങ് കാം, ലെന്‍സിന്റെ ഡ്രൈവ് ലോഡുകള്‍ കുറച്ച് വലിയ എലമെന്റുകള്‍ പെട്ടെന്ന് ചലിപ്പിച്ചു കൊണ്ട് ഷൂട്ടിങ് സുഗമമാക്കാന്‍ സഹായിക്കും. ഈ മാസം അവസാനത്തോടെ നിക്കോണ്‍ എഫ് മൗണ്ടിനുള്ളത് പുറത്തിറങ്ങും. കാനോണ്‍ ഇഎഫിനുള്ളത് ജൂലൈ അവസാനമേ എത്തുകയുള്ളു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില യഥാക്രമം 899, 930 ഡോളര്‍ ആണ്.