സോണിയുടെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കു വേണ്ടി സെനിത്തിന്റെ മാനുവല്‍ ലെന്‍സ്

0
379

50എംഎം എഫ്0.95 മാനുവല്‍ ലെന്‍സുമായി സെനിത്ത് എത്തുന്നു. ഇത് സോണിയുടെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് വേണ്ടിയുള്ളതാണ്. സെനിത്താര്‍ എന്ന പേരിലാണ് ഈ ലെന്‍സ് ബ്രാന്‍ഡ് ചെയ്യുന്നത്. 14 ബ്ലേഡ് ഡയഫ്രം വേഗത്തിലുള്ള അപ്പര്‍ച്ചര്‍ നല്‍കുന്നു. ഒരു തരത്തിലുമുള്ള ഇലക്ട്രോണിക്‌സും ഉള്ളിലില്ലാതെ മുഴുവന്‍ മാനുവലായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ലെന്‍സിന്റെ പ്രത്യേകത.

മികച്ച ഒപ്റ്റിക്‌സ് പ്രദാനം ചെയ്യുന്ന ലെന്‍സ് എട്ടു ഗ്രൂപ്പുകളിലായി ഒമ്പത് എലമെന്റുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസും മെറ്റലും മാത്രമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നല്ല ഭാരവുമുണ്ട്. 1.1 കിലോയുണ്ട് ഇതിന്. ആദ്യ ഘട്ടത്തില്‍ റഷ്യയില്‍ മാത്രമാണ് ലെന്‍സ് റിലീസ് ചെയ്തിരിക്കുന്നത്. 770 യുഎസ്ഡി യാണ് വില. മറ്റ് വിപണികളിലേക്കും വൈകാതെ എത്തുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here