നാഷണല്‍ ജോഗ്രാഫിക്ക് ട്രാവല്‍ ഫോട്ടോ മത്സരത്തില്‍ ഇപ്പോള്‍ പങ്കെടുക്കാം

0
1719

ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ചിത്രങ്ങളിലൊന്ന് നിങ്ങളുടെ കൈയിലുണ്ടെന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒട്ടും വൈകണ്ട. ഇതാ, നാഷണല്‍ ജ്യോഗ്രാഫിക്ക് ട്രാവല്‍ ഫോട്ടോ കോണ്‍ടസ്റ്റ് ആരംഭിച്ചിരിക്കുന്നു. മൂന്നു വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. നേച്വര്‍, സിറ്റീസ്, പീപ്പിള്‍ എന്നിങ്ങനെയാണ് മൂന്നു കാറ്റഗറി. ഇതില്‍ മൂന്നിലും ഒന്നാമതെത്തിയാല്‍ സമ്മാനമായി ലഭിക്കുന്നത് 7500 ഡോളറാണ്. ഏതാണ്ട്, 517818 ഇന്ത്യന്‍ രൂപ (മാര്‍ച്ച് 28, 2019-ലെ വിനിമയനിരക്ക് പ്രകാരം. ഇതില്‍ ഏറ്റക്കുറച്ചില്‍ സംഭവിച്ചേക്കാം)

അഞ്ചുലക്ഷത്തിനു മുകളില്‍ സമ്മാനത്തുക ലഭിക്കുന്നുവെന്നതു മാത്രമല്ല ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആകര്‍ഷണം. അന്താരാഷ്ട്ര ഫോട്ടോഗ്രാഫറായി നിങ്ങള്‍ അംഗീകരിക്കപ്പെടുന്നുവെന്നതു കൂടിയാണ്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 2500 ഡോളറാണ്. രണ്ടാം സമ്മാനം 1500 ഡോളറും മൂന്നാം സമ്മാനം 750 ഡോളറുമാണ്. ഒരാള്‍ക്ക് എത്ര ചിത്രങ്ങള്‍ വേണമെങ്കിലും അയയ്ക്കാം. എന്നാല്‍ എന്‍ട്രി ഫീ ഉണ്ട്. ആദ്യ ആഴ്ചയില്‍ 10 ഡോളറാണ് ഫീ. രണ്ടാം ആഴ്ചയില്‍ ഇത് 15 ഡോളറും തുടര്‍ന്നു വരുന്ന ആഴ്ചകളില്‍ അഞ്ചു ഡോളര്‍ വച്ച് വര്‍ദ്ധിക്കുകയും ചെയ്യും. മേയ് മൂന്നാണ് അവസാനതീയതി. അതു കൊണ്ട് ശങ്കിച്ചു നില്‍ക്കാതെ എത്രയും പെട്ടെന്നു മത്സരത്തിനായി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക. പ്രതിഭയ്‌ക്കൊപ്പം ഭാഗ്യവുമുണ്ടെങ്കിലും നിങ്ങള്‍ക്കുമാകാം ലോകം അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫര്‍. കഴിഞ്ഞ വര്‍ഷം വിജയിച്ചവരുടെ ചിത്രങ്ങള്‍ അതിനു മുന്‍പായി ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദാ, ഇവിടെ ക്ലിക്ക് ചെയ്തു കൊള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിനുമായി നാഷണല്‍ ജോഗ്രാഫിക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാനായി ക്ലിക്ക് ചെയ്യാം.

ചിത്രങ്ങള്‍ അയയ്ക്കുന്നതു സംബന്ധിച്ച നിയമാവലിയെക്കുറിച്ച് അറിയാന്‍ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here