പാനാസോണിക്കിന്റെ മിറര്‍ലെസ് ക്യാമറ ലുമിക്‌സ് ഡിസി-ജി95 എത്തുന്നു

0
395

എസ്എല്‍ആര്‍ സ്റ്റൈല്‍ എംഎഫ്റ്റി മിറര്‍ലെസ് ക്യാമറയുമായി വീണ്ടും പാനാസോണിക്ക്. ലുമിക്‌സ് ജി85 (ജി80) എന്ന മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ക്യാമറയുടെ പരിഷ്‌ക്കരിച്ച രൂപമാണിത്. ലുമിക്‌സ് ഡിസി-ജി95 എന്നാണ് ക്യാമറയുടെ പേര്. ചില രാജ്യങ്ങളില്‍ ഇത് ജി90 എന്ന പേരിലാണ് അറിയപ്പെടുന്നത്. 20 എംപി ലൈവ് സിമോസ് സെന്‍സര്‍, അപ്‌ഡേറ്റ് ചെയ്ത ഡിസൈന്‍, ഹെഡ്‌ഫോണ്‍ സോക്കറ്റ്, ബില്‍ട്ട് ഇന്‍ വി-ലോഗ് എല്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ പുതിയ ക്യാമറയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പാണ് ജി85 പുറത്തിറങ്ങിയത്. പുതിയ ക്യാമറ അതിനേക്കാളും വലിപ്പമുണ്ട്. വൈറ്റ് ബാലന്‍സും എക്‌സ്‌പോഷര്‍ കോംപന്‍സേഷന്‍ ബട്ടണുകളും കൂട്ടിച്ചേര്‍ത്ത് ഐഎസ്ഒ റേഞ്ചും വിപുലപ്പെടുത്തിയാണ് പാനാസോണിക്ക് ഈ ക്യാമറയെ വിപണിയിലെത്തിക്കുന്നത്. 1.24 ഡോട്ട് റെസല്യൂഷനുള്ള തിരിക്കുകയോ മറിക്കുകയോ ഒക്കെ ചെയ്യാവുന്ന മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള എല്‍സിഡിയും ഇതിലുണ്ട്. 

സിമോസ് സെന്‍സറില്‍ വീനസ് എന്‍ജിനാണ് പ്രോസ്സസ്സറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഗ്നീഷ്യം അലോയ് മെറ്റീരിയല്‍ നല്‍കുന്ന ബോഡിക്ക് നല്ല കരുത്ത് പ്രകടം. 536 ഗ്രാം ഭാരമുണ്ട് ഇതിന്. ഓറിയന്റേഷന്‍ സെന്‍സര്‍, ടൈംലാപ്‌സ് റെക്കോഡിങ്ങ് എന്നിവയൊക്കെ നല്‍കിയിരിക്കുന്നു. എന്നാല്‍ ജിപിഎസ് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ബില്‍ട്ട് ഇന്‍ വയര്‍ലെസ് നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനായി റിമോട്ട് കണ്‍ട്രോള്‍ ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഒറ്റച്ചാര്‍ജില്‍ 290 ചിത്രങ്ങളെടുക്കാം.

വീഡിയോയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നു എന്നതാണ് ഈ ക്യാമറയുടെ ഗുണം. ഇതില്‍ ബില്‍ട്ട് ഇന്‍ ആയി തന്നെ വി-ലോഗ് എല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മൈക്ക് സോക്കറ്റിനു പുറമേ ഹെഡ് ഫോണ്‍ സോക്കറ്റും നല്‍കിയിരിക്കുന്നത് പ്രധാനമായും വ്‌ളോഗര്‍മാരെ ലക്ഷ്യമിട്ടാണ്. നിവര്‍ത്തി പിടിക്കുന്ന എല്‍സിഡി തിരിക്കുമ്പോള്‍ തട്ടാതിരിക്കാനായി സോക്കറ്റുകള്‍ പരമാവധി വശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

30 പി-യില്‍ റെക്കോഡ് ചെയ്യാവുന്ന 4കെ യുഎച്ച്ഡി വീഡിയോ ആണ് ക്യാമറയുടെ വീഡിയോ സ്‌പെസിഫിക്കേഷന്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതിനു പുറമേ 120 എഫ്പിഎസില്‍ പ്രവര്‍ത്തിക്കുന്ന ഫുള്‍ എച്ച്ഡി ഹൈസ്പീഡ് മോഡ് കൂടി ക്യാമറയില്‍ പാനാസോണിക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. ലുമിക്‌സ് ജി 12-60 എംഎം എഫ്3.5-5.6 ലെന്‍സ് സഹിതം 1200 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ക്യാമറയുടെ വില. മേയ് മുതല്‍ വിപണിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here