സോണിയുടെ ജി മാസ്റ്റര്‍ ലെന്‍സ് നാളെ മുതല്‍ വിപണിയിലേക്ക്

0
680

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണിയുടെ എഫ്ഇ 135എംഎം എഫ്1.8 ടെലിഫോട്ടോ ലെന്‍സ് നാളെ വിപണിയിലെത്തും. കഴിഞ്ഞ ഫെബ്രുവരിയില്‍ അനൗണ്‍സ് ചെയ്ത സോണിയുടെ ജി മാസ്റ്റര്‍ ലെന്‍സാണിത്. എഫ്ഇ 135എംഎം എഫ്1.8 ജിഎമ്മിനു വേണ്ടി മാസങ്ങളായി ഉപയോക്താക്കള്‍ പ്രീ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. വേഗമേറിയ ഈ ടെലിഫോട്ടോ ലെന്‍സ് ലോ ലൈറ്റ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി മുതല്‍ പോര്‍ട്രെയിറ്റ് വരെ ചെയ്യാന്‍ വളരെ സുഗമമാണ്. ഷാര്‍പ്പ്, കോണ്‍ട്രാസ്റ്റ് ഇമേജുകള്‍ പകര്‍ത്താനും വളരെ വേഗം ഫോക്കസ് ചെയ്യാനും കഴിയുന്ന ഈ ലെന്‍സിന് 1898 ഡോളറാണ് വില. മികച്ച ബൊക്കെ ചിത്രങ്ങള്‍ പകര്‍ത്താനും ഈ ലെന്‍സ് ഉപകാരപ്പെടും. എഡ്ജ് ടു എഡ്ജ് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഈ ലെന്‍സിനോളം മികച്ചത് മറ്റൊന്നില്ലെന്നാണ് സോണിയുടെ അവകാശവാദം. 11 ബ്ലേഡ് സര്‍ക്കുലര്‍ അപ്പര്‍ച്ചറാണ് ഇതിനുള്ളത്. വേഗതയ്ക്ക്, നിശബ്ദമായ കൃത്യമായ ഫോക്കസിനു വേണ്ടി നാല് എക്‌സ്ഡി (എക്‌സ്ട്രീം ഡയനാമിക്ക്) ലിനിയര്‍ മോട്ടോര്‍ ആണ് ഇതിലുള്ളത്. 

സാംപിള്‍ ഗ്യാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here