ഫ്യുജിയുടെ എന്‍ട്രി ലെവല്‍ മിറര്‍ലെസ് ക്യാമറ എക്‌സ്-എ7 എത്തുന്നു

0
628

എന്‍ട്രി ലെവല്‍ മിറര്‍ലെസ് ക്യാമറയുമായി ഫ്യുജി വരുന്നു. എക്‌സ്-എ7 എന്നാണ് ഇതിന്റെ പേര്. എക്‌സ്-എ5 ന്റെ പരിഷ്‌ക്കരിച്ച രൂപമാണിതെന്നാണ് സൂചന. റേഞ്ച്‌ഫൈന്‍ഡര്‍ സ്റ്റൈല്‍ മിറര്‍ലെസ് മോഡലാണിത്. 24 എംപി സെന്‍സര്‍ മുന്‍പുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് 8.5 ഇരട്ടി ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് പോയിന്റുകള്‍ സമ്മാനിക്കുന്നു. 4കെ/30പി വീഡിയോ റെക്കോഡ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് വലിയൊരു സംഗതി. എക്‌സ് എ5-ല്‍ ഇത് 4കെ/15 പി മാത്രമായിരുന്നു.

3.5 അള്‍ട്ര ഹൈ റെസല്യൂഷന്‍ ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. എങ്ങനെ വേണമെങ്കിലും തിരിക്കുകയോ മറിക്കുകയോ ചെയ്യാവുന്ന ഇതിലാണ് ക്യാമറയുടെ കണ്‍ട്രോളുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഇതല്ലാതെ ഏതാനും ചെറിയ ഫിസിക്കല്‍ കണ്‍ട്രോള്‍ ബട്ടണ്‍ മാത്രമാണ് ബാക്ക് പാനലില്‍ ഒരുക്കിയിരിക്കുന്നത്. ക്യാമറയ്ക്ക് ആകെ 455 ഗ്രാമാണ് ഭാരം.

ഫ്യൂജിയുടെ ഓട്ടോസീന്‍ റെക്കഗ്നീഷന്‍ മോഡ് ആയ ബ്രൈറ്റ് മോഡ് ഇതിലുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ഇതില്‍ ഫ്യുജിനോണ്‍ എക്‌സ് സി 15-45 എംഎം എഫ്3.5-5.6 ലെന്‍സാണുള്ളത്. ഇതുള്‍പ്പെടെ 700 ഡോളറാണ് വില. നാലു കളര്‍ സ്‌കീമിലാണ് ഇത് വില്‍പ്പനയ്‌ക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here