Home News ഡ്യൂവല്‍ ക്യാമറകള്‍ക്കൊപ്പം ബജറ്റ് വിലയുള്ള ഹോണര്‍ പ്ലേ 20 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

ഡ്യൂവല്‍ ക്യാമറകള്‍ക്കൊപ്പം ബജറ്റ് വിലയുള്ള ഹോണര്‍ പ്ലേ 20 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

395
0
Google search engine

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ കാര്യത്തില്‍ ഹോണര്‍ ഇപ്പോള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്ന കാഴ്ച്ചയാണ് കാണുവാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ഈ ബ്രാന്‍ഡ് അതിന്‍റെ ബജറ്റ് പോര്‍ട്ട്‌ഫോളിയോയില്‍ ഒരു പുതിയ സ്മാര്‍ട്ഫോണ്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. ചൈനയില്‍ ഹോണര്‍ പ്ലേ 20 കമ്ബനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ എന്‍ട്രി ലെവല്‍ ഹാന്‍ഡ്‌സെറ്റ് ഒരു യൂണിസോക്ക് പ്രോസസറും 5,000 എംഎഎച്ച്‌ ബാറ്ററി യൂണിറ്റുമായി വിപണിയില്‍ വരുന്നു. 2021 ല്‍ ഹോണര്‍ നല്‍കുന്ന രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ ആണിത്. നേരത്തെ ഈ ബ്രാന്‍ഡ് വി 40 5 ജി സ്മാര്‍ട്ട്‌ഫോണ്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരുന്നു.
ഹോണര്‍ പ്ലേ 20 പ്രധാനപ്പെട്ട സവിശേഷതകള്‍

ഹോണര്‍ പ്ലേ 20 യ്ക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് 12bn UniSoC Tiger T610പ്രോസസറാണ്. 1.8 ജിഗാഹെര്‍ട്‌സ് ക്ലോക്ക് സ്പീഡുള്ള രണ്ട് കോര്‍ടെക്‌സ് എ 75 കോറുകളും ഒരേ 1.8 ജിഗാഹെര്‍ട്‌സ് ക്ലോക്ക് സ്പീഡുള്ള ആറ് കോര്‍ടെക്‌സ് എ 55 കോറുകളും ഒക്ടാ കോര്‍ ചിപ്‌സെറ്റില്‍ ഉള്‍പ്പെടുന്നു. ചിപ്‌സെറ്റ് മാലി ജി 52 ജിപിയുവും 8 ജിബി റാമുമായി ജോടിയാക്കുന്നു. 128 ജിബി വരെയുള്ള സ്റ്റോറേജുമായാണ് ഈ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

ഹോണര്‍ പ്ലേ 20

മാജിക് യുഐ 4.0 സ്കിന്‍ ഉപയോഗിച്ച്‌ വരുന്ന പഴയ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ ഹോണര്‍ പ്ലേ 20 പ്രവര്‍ത്തിക്കുന്നത്. 89.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോയും 720 x 1600 പിക്‌സല്‍ എച്ച്‌ഡി + റെസല്യൂഷനുമുള്ള 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്‌സെറ്റിന് നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറയ്‌ക്കായി ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ചാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. പിന്നില്‍ ഡ്യുവല്‍ ലെന്‍സ് മൊഡ്യൂളും സിംഗിള്‍ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുന്ന അടിസ്ഥാന ക്യാമറ ഹാര്‍ഡ്‌വെയറാണ് ഹോണര്‍ പ്ലേ 20 ല്‍ നല്‍കിയിട്ടുള്ളത്. ബാക്ക് പാനലില്‍ 13 എംപി പ്രധാന സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറും ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ ഉള്‍പ്പെടുന്നു. വാട്ടര്‍ ഡ്രോപ്പ് നോച്ചില്‍ സെല്‍ഫികള്‍ പകര്‍ത്തുവാന്‍ 5 എംപി ക്യാമറയുമുണ്ട്.

10W സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച്‌ ബാറ്ററി

ഡ്യുവല്‍ സിം സപ്പോര്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് പോലുള്ള സ്റ്റാന്‍ഡേര്‍ഡ് കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ഹാന്‍ഡ്‌സെറ്റ് വരുന്നത്. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് കണക്റ്റിവിറ്റി ഓപ്ഷനുമുണ്ട് ഇതില്‍. ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഇല്ലാതെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നുവെന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്. 10W സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹോണര്‍ പ്ലേ 20 വിലയും ലഭ്യതയും

ഹോണര്‍ പ്ലേ 20യുടെ 4 ജിബി / 128 ജിബി വേരിയന്റിന് 899 യുവാന്‍ (ഏകദേശം 10,300 രൂപ) വിലയില്‍ ചൈനയില്‍ വിപണിയില്‍ വരുന്നു. 6 ജിബി റാം വേരിയന്റിന് 1,099 യുവാന്‍ (ഏകദേശം 12,600 രൂപ), 8 ജിബി റാം മോഡലിന് 1,399 യുവാന്‍ (ഏകദേശം 16,100 രൂപ) വിലയുണ്ട്. അറോറ ബ്ലൂ, ഐസ്‌ലാന്റ് വൈറ്റ്, മാജിക് നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഈ ഹാന്‍ഡ്‌സെറ്റ് പ്രീ-ഓര്‍ഡറുകള്‍ക്കായി ഇപ്പോള്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here