Home News ഫോട്ടോവൈഡ് മാഗസിന്‍ ഒക്ടോബര്‍ ലക്കം വിപണിയില്‍

ഫോട്ടോവൈഡ് മാഗസിന്‍ ഒക്ടോബര്‍ ലക്കം വിപണിയില്‍

432
0
Google search engine

ഒട്ടനവധി പുതുമകളുമായി ഫോട്ടോവൈഡ് മാഗസിന്റെ ഒക്ടോബര്‍ ലക്കം വിപണിയില്‍. നോയിസ് റിഡക്ഷനെ സംബന്ധിച്ച ആധികാരിക ലേഖനമാണ് ഇത്തവണ പ്രത്യേകത. ഒപ്പം ക്യാനോണ്‍ ഇഒഎസ് ആര്‍3 യെക്കുറിച്ചുള്ള വിശേഷങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്യുജിയുടെ ജിഎഫ്എക്‌സ് 50 എസ് 2 വിന്റെ പ്രത്യേകറിവ്യുവും ഈ ലക്കം വായിക്കാം. 51 എംപി റെസല്യൂഷനുള്ള ബിഗ് ഫോര്‍മാറ്റ് മിറര്‍ലെസ് ക്യാമറയുടെ വിശേഷങ്ങള്‍ ഇത്ര വിശദമായി മലയാളത്തില്‍ വരുന്നത് ഇതാദ്യം. ഇതിനു പുറമേ, നിക്കോണ്‍, ക്യാനോണ്‍, ഫ്യൂജി എന്നിവയുടെ ഏറ്റവും പുതിയ ലെന്‍സുകളെയും ഈ ലക്കത്തില്‍ പരിയചപ്പെടുത്തുന്നു.

വെഡിങ് ഫോട്ടോഗ്രാഫിയില്‍ നിന്നും ജുവലറി ഫോട്ടോഗ്രാഫിയിലേക്ക് മാറി അവിടെ സ്വന്തം തട്ടകം കണ്ടെത്തിയ യുവ ഫോട്ടോഗ്രാഫര്‍ ഷിളോണിയ എന്ന ഷിബു ജോര്‍ജിനെക്കുറിച്ചുള്ള വിശദമായ അഭിമുഖമാണ് ഇത്തവണ കവര്‍ സ്‌റ്റോറിയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനു പുറമേ, മലയാള സിനിമ താരങ്ങളുടെ ഏറ്റവും വലിയ ഫോട്ടോ ശേഖരത്തിന്റെ ഉടമയായ ആര്‍.ഗോപാലകൃഷ്ണനുമായി ബി. ചന്ദ്രകുമാര്‍ നടത്തിയ അഭിമുഖം വായിക്കാം.
ഫോട്ടോവൈഡ് യുട്യൂബ് ചാനലിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, അവയിലേക്ക് വേഗത്തില്‍ കടക്കാനുള്ള ക്യൂആര്‍ കോഡ് എന്നിവയും ഇത്തവണ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒപ്പം, ഗലേറിയ, മറക്കാനാവാത്ത ചിത്രം, ലാസ്റ്റ്‌ഫ്രെയിം എന്നിങ്ങനെ പതിവ് പംക്തികളും.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക.

ഫോട്ടോ വൈഡ് മാഗസിൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/EU5E0E1Z7Vh3ZZH8MaXGa8

LEAVE A REPLY

Please enter your comment!
Please enter your name here