Home News ഏറെ പുതുമകളോടെ ഫെബ്രുവരി ലക്കം (ലക്കം 271) ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

ഏറെ പുതുമകളോടെ ഫെബ്രുവരി ലക്കം (ലക്കം 271) ഫോട്ടോവൈഡ് മാഗസിന്‍ വിപണിയില്‍

439
0
Google search engine

നിക്കോണിന്റെ വളരെ വ്യത്യസ്തവും ആധുനികവുമായ മൂന്നു സൂം പ്രൈം ലെന്‍സുകളെക്കുറിച്ചുള്ള വിശദമായ റിവ്യു ഉള്‍പ്പെടുത്തിയ ഫോട്ടോവൈഡിന്റെ ഫെബ്രുവരി ലക്കം (ലക്കം 271) വിപണിയില്‍. നിരവധി പുതിയ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തിനിടയിലും സമയകൃത്യത പാലിച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഈ പതിപ്പില്‍ ഒട്ടേറെ പുതുമകള്‍ പരീക്ഷിച്ചിരിക്കുന്നു. പിക്‌സല്‍ നോക്കി ക്യാമറ വാങ്ങുന്നവര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികതയെക്കുറിച്ച് അറിവ് നല്‍കുന്ന ലേഖനം അത്തരത്തിലൊന്നാണ്. ഒപ്പം, മലയാളമനോരമ ഫോട്ടോഗ്രഫര്‍ സോളമന്‍ ജോസഫിനെക്കുറിച്ചും അന്താരാഷ്ട്ര പ്രശസ്തനായ ഹാന്‍സ് ബ്ലോം എന്നിവരെക്കുറിച്ച് ഈ ലക്കത്തിലുണ്ട്.

മറക്കാനാവാത്ത ചിത്രം എന്ന പംക്തിയില്‍ വി.കെ. ശ്രീരാമന്‍ എത്തുന്നു. ഒപ്പം ഗലേറിയ, ചരിത്രവഴികള്‍, ലാസ്റ്റ് ഫ്രെയിം എന്നീ പതിവ് പംക്തികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോട്ടോവൈഡ് പിന്നിട്ട വഴികളിലൂടെ ഫോട്ടോവൈഡ് മാനേജിംഗ് എഡിറ്റര്‍ എ.പി ജോയ് എഴുതുന്ന പരമ്പരയില്‍ ഇത്തവണ, എന്‍.എസ്.എസിന്റെ
മാതൃഭൂമി ബഹിഷ്‌ക്കരണത്തിനു കാര്യമായ സംഭവത്തെക്കുറിച്ചാണ്.
ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here