ഫ്യൂജിയുടെ പുതിയ രണ്ടു ലെന്‍സുകള്‍

0
1466

ഫ്യൂജിയുടെ പുതിയ രണ്ടു ലെന്‍സുകള്‍ വിപണിയില്‍. ഒന്ന് ഇഡി ടെലി ലെന്‍സും മറ്റൊന്നു വൈഡ് ആംഗിള്‍ ലെന്‍സുമാണ്. ക്യാമറകള്‍ക്കു നല്ല സപ്പോര്‍ട്ട് തരുന്ന വിധത്തിലാണ് ഇതു രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്. 200 എംഎം ടെലി ലെന്‍സും 16എംഎം വൈഡ് ആംഗിള്‍ ലെന്‍സുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഫ്യൂജിനോള്‍ എന്ന പേരിലുള്ള ലെന്‍സ് പ്രധാനമായും സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് എന്നീ പ്രൊഫഷണലുകളാണ് ലക്ഷ്യമിടുന്നത്.
ഭാരമുള്ള ഈ ലെന്‍സുകള്‍ മികച്ച വേഗതയും ചിത്രനിലവാരവും ഉറപ്പാക്കുന്നു. ഇതിന് രണ്ടര കിലോയോളം ഭാരമുണ്ട്. ഇലക്ട്രോ മാനുവല്‍ അപ്പര്‍ച്ചര്‍ കണ്ട്രോള്‍ ആണ് 200 എംഎം ലെന്‍സിന് ഉള്ളത്. ക്യാമറയുടെ അപ്പാര്‍ച്ചര്‍ സെറ്റ് ചെയ്യുന്നതിനനുസരിച്ച് ലെന്‍സ് ഇലക്ട്രോണിക് കണ്‍ട്രോള്‍ മൂലം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 200എംഎം ലെന്‍സ് പൂര്‍ണ്ണമായും വെതര്‍ റെസിസ്റ്റന്റാണ്. അതു കൊണ്ടു തന്നെ ഡബ്ല്യുആര്‍ എന്നതിന്റെ ചുരുക്കപ്പേരിലാണ് ഈ ലെന്‍സുകള്‍ അറിയപ്പെടുന്നത്. 17 വിധത്തിലുള്ള വെതര്‍ പോയിന്റുകളാല്‍ സീല്‍ ചെയ്തിരിക്കുന്ന ഇതില്‍ പൊടി, ഈര്‍പ്പം മുതലായ ലെന്‍സിനെ ബാധിക്കുന്ന എല്ലാത്തിനെയും അതിജീവിക്കാനാവും. മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് വരെ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫ്യൂജി ഈ ലെന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
14 ഗ്രൂപ്പുകളിലായി 19 എലമെന്റുകളോടെ എത്തിയിരിക്കുന്ന ലെന്‍സ് ഒപ്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോസ്റ്റ്, ഗ്ലെയറിങ് തുടങ്ങിയവയില്‍ നിന്നും രക്ഷപ്പെടാന്‍ നാനോ കോട്ടിങ്ങും നല്‍കിയിരിക്കുന്നു.
ഒക്ടോബര്‍ അവസാനത്തോടുകൂടി മാത്രമേ ലെന്‍സ് വിപണിയില്‍ എത്തുകയുള്ളൂ. ഏകദേശം 6000 ഡോളറാണ് ഇതിന്റെ വിലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
16 എംഎം വൈഡ് ആംഗിള്‍ ലെന്‍സിന് 805 ഗ്രാമാണ് ഭാരം. 13 ഗ്രൂപ്പുകളിലായി 20 എലമെന്റുകള്‍ ഇതിനുണ്ട്. പുറമേ, എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സണ്‍ അഥവാ ഇ.ഡികള്‍ മൂന്നെണ്ണവും 3 സൂപ്പര്‍ ഇ.ഡികളും ഇതില്‍ ഫ്യൂജി സമ്മാനിച്ചിട്ടുണ്ട്. ഇലക്ട്രോ മെക്കാനിക്കല്‍ ഫോക്കസ് ആണ് ഉള്ളത്. അതു കൂടാതെ, ലോക്ക് ചെയ്യാവുന്ന അപ്പര്‍ച്ചര്‍ റിംഗ് സവിശേഷതയുമുണ്ട്.
ഈര്‍പ്പവും പൊടിയും തടയുവാനായി 11 പോയിന്റുകള്‍ പുതിയ വൈഡ് ആംഗിള്‍ ലെന്‍സില്‍ ഫ്യൂജി അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here