പുതിയ ഫീച്ചറുകളുമായി ഫ്യൂജിയുടെ അപ്‌ഡേറ്റ് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

0
2080

എക്‌സ്-ടി100, എക്‌സ്-എ5 ക്യാമറകളുടെ രണ്ടാമത്തെ അപ്‌ഡേറ്റ് ഫ്യുജി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങി. ഈ ഫീച്ചറുകള്‍ ഇപ്പോള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ചിത്രങ്ങള്‍ക്ക് മികച്ച റിസല്‍ട്ട് നല്‍കുന്ന അഡ്വാന്‍സ്ഡ് എസ്ആര്‍ ഓട്ടോ മോഡ് സങ്കേതത്തിന് അല്‍പ്പം കൂടി ഉയര്‍ന്ന കാര്യക്ഷമത നല്‍കുന്ന ബ്രൈറ്റ് മോഡാണ് ഇതില്‍ ആദ്യത്തേത്. ഈ മോഡ് ആവശ്യമില്ലെങ്കില്‍ ടച്ച് സ്‌ക്രീനിലൂടെ ഓണ്‍, ഓഫ് ചെയ്യാമെന്ന പ്രത്യേകതയും ഉണ്ട്. 

പുതിയ അപ്‌ഡേറ്റില്‍ പോര്‍ട്രെയിറ്റ് എന്‍ഹാന്‍സര്‍ മോഡ് എന്ന പുതിയ ടെക്‌നിക്കും ഫ്യൂജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കിന്‍ ടോണ്‍ എന്‍ഹാന്‍സ്‌മെന്റിനു വേണ്ടിയുള്ളതാണ് ഇത്. ഈ മോഡ് ഉപയോഗിച്ച് പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്‍കാന്‍ കഴിയും. രണ്ടും ക്യാമറയിലും ഇത് ഉപയോഗിക്കാനാവും. നൈറ്റ് സെറ്റിങ്ങാണ് മറ്റൊരു അപ്‌ഡേറ്റ്. ഇത് ഉപയോഗിക്കുന്നതിലൂടെ ലോലൈറ്റ് സാഹചര്യങ്ങളില്‍ ഐഎസ്ഒ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റാവും. കൂടുതല്‍ പ്രകാശം സബ്ജക്ടിനു നല്‍കുകയും വ്യക്തമായ രീതിയില്‍ ഷൂട്ടിങ്ങിന് അനുവദിക്കുകയും ചെയ്യാന്‍ ഈ മോഡിനു കഴിയും. ഈ അപ്‌ഡേറ്റുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും ഫ്യൂജിയുടെ വെബ്‌സൈറ്റില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. 

അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കൂറിച്ച് കൂടുതലറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here