ഐഫോണിനെ ഡിഎസ്എല്‍ആര്‍ ആക്കി മാറ്റുന്ന ഡിജിറ്റല്‍ ക്യാമറ കണക്ട്

0
1689

സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളില്‍ ഏറ്റവും മികച്ചത് ഐഫോണിന്റേതാണെന്ന കാര്യത്തില്‍ കാര്യമായ തര്‍ക്കമുണ്ടാകാനിടയില്ല. ഈ ഐ ഫോണിനെ ഡിഎസ്എല്‍ആറാക്കി മാറ്റുന്ന പുതിയ ക്യാമറ അറ്റാച്ച്‌മെന്റ് (ഡിജിറ്റല്‍ ക്യാമറ കണക്ട്) വിപണിയില്‍. ഡിഎക്‌സ്ഒ വണ്‍ 20.2 എംപി ഡിജിറ്റല്‍ കണക്ടട് ക്യാമറ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഇത് ഐഫോണിലോ ഐ പാഡിലോ കണക്ട് ചെയ്താല്‍ നല്ലൊരു ഡിഎസ്എല്‍ആര്‍ ക്യാമറയായി മാറും. ആദ്യ സമയത്ത് ഈ ക്യാമറ ആക്‌സസ്സറിക്ക് 450 ഡോളറായിരുന്നു വിലയെങ്കില്‍ ഇപ്പോഴിതിന് 160 ഡോളര്‍ മാത്രമാണ് വില. (എന്നാല്‍ ഇന്ത്യയില്‍ ഇതിന് 24,900 രൂപ നല്‍കണം) ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഈ ഡിജിറ്റല്‍ കണക്ടട് ക്യാമറ വാങ്ങാം.

ഹൈസ്പീഡ് ലൈറ്റ്‌നിങ് കണക്ടറാണ് ഇതിന്റെ പ്രത്യേകത. വലിയ വ്യു ഫൈന്‍ഡര്‍, ടച്ച് കണ്‍ട്രോള്‍, ഇന്‍സ്റ്റന്റ് ഷെയറിങ്ങ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതയാണ്. റിമോട്ട് ക്യാമറ കണ്‍ട്രോളിനു വേണ്ടി വൈഫൈ കണക്ടിറ്റിവിറ്റിയുമുണ്ട്. 
32 എംഎമ്മിനു തുല്യമായ എഫ്/1.8 പ്രൈം ലെന്‍സാണ് ഇതിലുള്ളത്. എക്‌സ്ട്രീം ലോ ലൈറ്റില്‍ പോലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിനു കഴിയും. ഇതു കൊണ്ട്, സോഫ്റ്റ് ബൊക്കെയോടു കൂടിയ മനോഹരമായ പോര്‍ട്രെയ്റ്റുകള്‍ പകര്‍ത്താനാവും. 20.2 എംപി സിമോസ് ബിഎസ്‌ഐ സെന്‍സറാണ് ഡിജിറ്റല്‍ ക്യാമറ കണക്ടിലുള്ളത്.

1/20000 സെക്കന്‍ഡ് ശേഷിയുള്ള വേഗമേറിയ ഷട്ടര്‍ സ്പീഡ്, 30 സെക്കന്‍ഡ് വരെ എക്‌സ്‌പോഷര്‍ സാധ്യമാവുന്ന ലോംഗ് എക്‌സ്‌പോഷര്‍, ഉയര്‍ന്ന ഐഎസ്ഒ (51200), ഫുള്‍ എച്ച്ഡി വീഡിയോ എടുക്കാനുള്ള ശേഷി എന്നിവയുമുണ്ട്. എട്ട് ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഒപ്പം ലഭിക്കും. റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ഐണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റച്ചാര്‍ജില്‍ 200 ഇമേജ് വരെ ഇതിലെടുക്കാം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവിടങ്ങളിലേക്ക് നേരിട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും
കഴിയും.

ഡിജിറ്റല്‍ ക്യാമറ കണക്ട് ആമസോണില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here