നിക്കോണിന്റെ രണ്ടു കൂള്‍പിക്‌സ് ക്യാമറകള്‍ എ1000, ബി600 പുറത്തിറങ്ങുന്നു

0
1389

നിക്കോണിന്റെ കൂള്‍പിക്‌സ് സീരിസിലുള്ള രണ്ടു കോപാംക്ട് ക്യാമറകള്‍ വിപണിയിലേക്ക്. മാര്‍ച്ച് ആദ്യം യുഎസില്‍ ഇറങ്ങുന്ന ക്യാമറകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലുമെത്തും. എ1000, ബി600 എന്നീ മോഡലുകളില്‍ സൂപ്പര്‍ സൂമാണ് രണ്ടു ക്യാമറകളുടെയും സവിശേഷത. എ1000 പുറത്തിറങ്ങുന്നത് ബിഎസ്‌ഐ-സിമോസ് സെന്‍സറിലാണ്. 16 എംപി റെസല്യൂഷന്‍ ഉണ്ട് ഇതിന്. 35 എക്‌സ് സൂം ലഭിക്കുന്ന ലെന്‍സിന് 24-840എംഎം ശേഷിയില്‍ എഫ്3.4-6.9 റേഞ്ചില്‍ സൂം ചെയ്യാം. സെല്‍ഫികള്‍ എടുക്കാനായി 180 ഡിഗ്രി ആംഗിളില്‍ താഴേയ്ക്ക് മറിക്കാവുന്ന മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30പിയില്‍ യുഎച്ച്ഡി 4കെ വീഡിയോ ഷൂട്ട് ചെയ്യാവുന്ന ഇതില്‍ നിക്കോണിന്റെ എന്‍ആര്‍ഡബ്ല്യു റോ ഫോര്‍മാറ്റില്‍ സ്റ്റില്ലും എടുക്കാം. ലെന്‍സ് ഷിഫ്റ്റ് വൈബ്രേഷന്‍ റിഡക്ഷന്‍ (വി.ആര്‍) സിസ്റ്റം അവതരിപ്പിച്ചിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത് ഉള്ള ഇതിന് യുഎസില്‍ 479 ഡോളറാണ് വില.

കൂള്‍പിക്‌സ് ബി600 എസ്എല്‍ആര്‍ സ്റ്റൈല്‍ ക്യാമറയാണ്. എ1000 നെക്കാള്‍ കൂടിയ സൂം റേഞ്ചാണ് ഇതിന്റെ പ്രത്യേകത. 60എക്‌സ് ഡിജിറ്റല്‍ സൂം ഉപയോക്താക്കളെ അമ്പരപ്പിക്കും. 24-1440 എംഎം എഫ്3.3-6.5 റേഞ്ചിലാണ് ഇതിന്റെ ലെന്‍സിന്റെ പ്രവര്‍ത്തനം. സൂം ചെയ്യുമ്പോഴുള്ള ഷെയ്ക്ക് ഒഴിവാക്കാനായി 3 സ്‌റ്റോപ്പ് സ്റ്റെബിലൈസേഷന്‍ സിസ്റ്റം ഇതില്‍ ഒരുക്കിയിട്ടുണ്ട്. 16 എംപി ബിഎസ്‌ഐ-സിമോസ് സെന്‍സറാണ് ഇതിലുമുള്ളത്. എല്‍ഡിഡി ഉറപ്പിച്ചിരിക്കുന്നു. ടച്ച് ഓപ്ഷനും ഒഴിവാക്കിയിട്ടുണ്ട്. റോയില്‍ ചിത്രങ്ങളെടുക്കാന്‍ കഴിയില്ല. വീഡിയോയ്ക്ക് 4കെ യും നിഷേധിച്ചിരിക്കുന്നു. വൈഫൈ, ബ്ലൂടൂത്ത് നല്‍കിയിട്ടുണ്ട്. വില 329 ഡോളര്‍.

ഈ ക്യാമറകള്‍ ഇന്ത്യയില്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ വിശദമായ റിവ്യു നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here