സോണിക്കും കാനോണിനും നിക്കോണിനും പറ്റിയ മാക്രോ, പോര്‍ട്രെയിറ്റ് ലെന്‍സുമായി വീനസ്

0
181

വിവിധ മൗണ്ടുകള്‍ക്ക് യോജിച്ച വീനസ് ഒപ്ടിക്‌സിന്റെ ലാവോ 100 എംഎം എഫ്2.8 മാക്രോ/ പോര്‍ട്രെയിറ്റ് ലെന്‍സ് വിപണിയിലെത്തുന്നു. അള്‍ട്രാ മാക്രോ എപിഒ (അപോ ക്രോമാറ്റിക്ക് ലെന്‍സ്- ക്രോമാറ്റിക്ക്, സ്ഫറിക്കല്‍ അബ്രഷന്‍ കറക്ഷന്‍ വരുത്തുന്നത്) ലെന്‍സ് 2:1 മാഗ്നിഫിക്കേഷന്‍ നല്‍കും. നിക്കോണിന്റെ എഫ് മൗണ്ട്, കാനോണിന്റെ ഇഎഫ്, സോണിയുടെ എഫ്ഇ മൗണ്ടുകള്‍ക്ക് യോജിച്ച മാക്രോ ലെന്‍സാണിത്. മൂന്നു മോഡലുകള്‍ക്കും വേണ്ടി ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാനോണ്‍ വേര്‍ഷന് 9 ബ്ലേഡഡ് ഐരിസ് ആണെങ്കില്‍ നിക്കോണിന് 7 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രമാണുള്ളത്. സോണിയുടെ എഫ്ഇ വേര്‍ഷനിലേക്കു വരുമ്പോള്‍ ഇത് 13 ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രമമായി മാറുന്നു. ഫോക്കസ് ഏരിയയ്ക്കു പുറമേ ഡെപ്ത് ഓഫ് ഫീല്‍ഡിലും ഉണ്ടാകുന്ന ക്രോമാറ്റിക്ക് അബ്രഷന്‍ ലഘൂകരിക്കാന്‍ ഈ ലെന്‍സില്‍ വേണ്ടതു ചെയ്തിട്ടുണ്ടെന്ന് ലാവോ പറയുന്നു. ഫ്‌ളെയറും ഗോസ്റ്റിങ്ങും ഒഴിവാക്കാന്‍ മള്‍ട്ടിലയര്‍ കോട്ടിങ് നല്‍കിയിട്ടുണ്ട്. ജൂണ്‍ ആദ്യം മുതല്‍ വില്‍പ്പനക്കെത്തുന്ന ഈ ലെന്‍സിന് വിവിധ രാജ്യങ്ങളില്‍ വിവിധ വിലയ്ക്കാണ് നല്‍കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 449 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here