ഫ്യുജി എക്‌സ്-ടി3 ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നു

0
220

വിപണിയില്‍ രാജാവായി വാഴുന്ന ഫ്യൂജി എക്‌സ്-ടി3-ക്ക് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. ക്യാമറയുടെ ഓണ്‍/ഓഫ് അല്‍പ്പം കൂടി സാങ്കേതികമായി സ്മൂത്ത് ആക്കുന്ന വിധത്തിലുള്ള അപ്‌ഡേഷനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. എക്‌സ്-ടി3-യുടെ രണ്ടാമത്തെ വേര്‍ഷനാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വേര്‍ഷന്‍ 3.01 എന്നാണ് ഇതിന്റെ പേര്. മുന്‍പ് 3.00 വേര്‍ഷന്‍ രംഗത്തെത്തിയിരുന്നു. എസ് ഡ്രൈവ് മോഡില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ വന്നിരുന്ന ചില മെസ്സേജുകളിലെ പ്രശ്‌നങ്ങളും പുതിയ അപ്‌ഡേറ്റില്‍ പരിഹരിച്ചിട്ടുണ്ട്. ഫിംവേര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യണമെന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നുമറിയാന്‍ ഫ്യുജിയുടെ വെബ്‌സൈറ്റ് ഉപയോഗിക്കാം. അതിനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here